|    Jan 18 Wed, 2017 7:17 am
FLASH NEWS

ബിഎസ്എന്‍എല്‍ അദാലത്ത്; പരാതികളുടെ പ്രളയം: വ്യക്തമായ മറുപടി ലഭിക്കാതെ ഉപഭോക്താക്കള്‍

Published : 17th October 2016 | Posted By: Abbasali tf

വടകര: ടെലിഫോണ്‍ വരിക്കാര്‍ക്കായി ബിഎസ്എന്‍എല്‍ വടകര ടെലിഫോണ്‍് ഭവനില്‍ നടത്തിയ അദാലത്തില്‍ പരാതികളുടെ പ്രവാഹം. ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളാണ് ബിഎസ്എന്‍ എല്ലിന് നേരെ പരാതിയുമായി എത്തിയത്. ലാന്‍ഡ് ലൈന്‍ തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് അദാലത്തിലെത്തിയ പരാതികളേറെയും. കേബിള്‍ തകരാര്‍ അടക്കമുള്ള പരാതികള്‍ പല തവണ ഉന്നയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ലെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ഒരു വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുന്ന പരാതികള്‍ ഇപ്പോഴും കെട്ടികിടക്കുകയാണ്. കേബിള്‍ തകരാറെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുമ്പോഴും കണക്ഷന്‍ ലഭിക്കാത്ത വരിക്കാരില്‍ നിന്നും പണം ഈടാക്കുന്നത് പരാതിക്കിടയാക്കി. ഫോണ്‍ തകരാറിലായാല്‍ ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. വടകര ടെലിഫോണ്‍ എക്‌സചേഞ്ചിന് കീഴില്‍ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് കണക്ഷന്‍ മാറ്റാന്‍ ഒരു വര്‍ഷത്തിലധികം ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും പരാതിയില്‍ പറയുന്നു.  എന്നാല്‍ പരാതികള്‍ പരിഹരിക്കുമെന്ന സ്ഥിരം പല്ലവി മാത്രമാണ് അദാലത്തില്‍ ഉണ്ടായത്. പ്ലാനിങ് ആന്റ് ഓപ്പറേഷന്‍ ഡിജിഎം എസ്പി പൃഥിരാജ്, വടകര ഡിജിഎം ഫസലുല്‍ റഹ്മാന്‍, ചീപ് അക്കൗണ്ടന്റ് സി ഉഷ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അതേസമയം. ഉപഭോക്താക്കള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക