|    Oct 20 Sat, 2018 3:46 am
FLASH NEWS

ബിഎസ്എന്‍എല്ലിലെ വിമുക്തഭടന്‍മാര്‍ അനിശ്ചിതകാല സമരത്തിന്

Published : 27th September 2017 | Posted By: fsq

 

കണ്ണൂര്‍: ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജറുടെ ഉത്തരവ് പ്രകാരമുള്ള പുതുക്കിയ വേതനം കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് തൊഴിലാളികള്‍ക്ക് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍മാര്‍ അടുത്തമാസം രണ്ടുമുതല്‍ അനിശ്ചിതകാലസമരത്തിനൊരുങ്ങുന്നു. ഐഎം തസ്തികയില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള വിമുക്തഭടന്‍മാരുടെ പുതുക്കിയ വേതനം(സെമിസ്‌കില്‍ഡ്) 2015 ആഗസ്ത് മുതല്‍ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും നടപ്പാക്കിയപ്പോള്‍ കണ്ണൂരില്‍ ബിഎസ്എന്‍എല്‍ മാനേജ്‌മെന്റ് അണ്‍സ്‌കില്‍ഡ് വേതനം നല്‍കി തൊഴിലാളികളെ വഞ്ചിക്കുകയാണെന്നു ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്റ് അലൈഡ് സര്‍വീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബിഎസ്എന്‍എല്‍ മാനേജ്‌മെന്റും ഏജന്‍സിയായ മുഴപ്പിലങ്ങാട്ടെ വൈഷ്ണവ് സെക്യൂരിറ്റി സര്‍വീസസു നടത്തുന്ന വഞ്ചനക്കെതിരേ റീജ്യനല്‍ ലേബര്‍ കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടും തീരുമാനമുണ്ടായില്ല. 18 മാസമായി തൊഴിലാളികള്‍ വഞ്ചിക്കുകയാ്ണ്. ഒക്‌ടോബര്‍ 14 മുതല്‍ നിലവില്‍ വന്ന ഏജന്‍സിക്കു പുതിയ ടെണ്ടര്‍ വിളിക്കാതെ കാലയളവ് കൂട്ടികൊടുക്കുകയാണു ചെയ്യുന്നത്. ഇത്തരത്തില്‍ തൊഴിലാളികളുടെ നിയമപരമായ വേതനം ഇല്ലാതാക്കുന്ന പ്രവണതയ്ക്കും മാനേജ്‌മെന്റിന്റെ വേതന നിഷേധത്തിനുമെതിരേ പ്രതിഷേധ സൂചകമായി 27ന് രാവിലെ 10.30ന് ജില്ലാ ലൈബ്രറി ഹാളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. തുടര്‍ന്നാണ് അനിശ്ചിതകാല സമരം. വാര്‍ത്താസമ്മേളനത്തില്‍ എം രാധാകൃഷ്ണന്‍, പി സുകുമാരന്‍, കെ മനോജ്കുമാര്‍, കെ ജയരാജന്‍, എം ര്തനാകരന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss