|    Mar 26 Sun, 2017 5:04 am
FLASH NEWS

ബിഎഡ് സെന്റര്‍ അടച്ചുപൂട്ടാന്‍ നീക്കം

Published : 25th August 2016 | Posted By: SMR

വിദ്യാനഗര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ വിദ്യാനഗര്‍ ചാലയില്‍ ആരംഭിച്ച യൂനിവേഴ്‌സിറ്റി കാംപസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 2000ലാണ് കാംപസ് ഇവിടെ ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഹോസ്റ്റല്‍, ലൈബ്രറി, മള്‍ട്ടി ഫെസിലിറ്റി ലാബ്, സെമിനാര്‍ ഹാള്‍, പുതിയ ക്ലാസ് റൂമുകള്‍, മികച്ച യാത്രാ സൗകര്യം, ഇന്റര്‍ ലോക്ക് ചെയ്ത റോഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതേ തുടര്‍ന്ന് കാംപസില്‍ എംസിഎ, എംബിഎ, ബിഎഡ് കോഴ്‌സുകളിലായി പഠനത്തിനെത്തിയിരുന്നു.
പണിപൂര്‍ത്തിയായ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യാതെ രണ്ട് വര്‍ഷമായി വിദ്യാര്‍ഥികളെ താമസിപ്പിക്കാതെ അടച്ചിട്ടിരിക്കുകയാണ്. അഡ്മിഷന്‍ സമയങ്ങളില്‍ യൂനിവേഴ്‌സിറ്റി കാണിക്കുന്ന അനാസ്ഥ മൂലം  പഠനത്തിനായി ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരികയാണ്.
കുട്ടികളുടെ എണ്ണകുറവ് പറഞ്ഞ് കാംപസിനെ നിഷ്‌ക്രിയമാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി കാംപസില്‍ പുതുതായി അഡ്മിഷന്‍ ലഭിച്ച എംസിഎ വിദ്യാര്‍ഥികളെ നീലേശ്വരം കാംപസിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യപടിയായി എംസിഎ, എംബിഎ കോഴ്‌സുകളും പിന്നീട് മൊത്തമായും മാറ്റാനാണ് നീക്കം നടക്കുന്നത്.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക