|    Oct 16 Tue, 2018 8:55 am
FLASH NEWS

ബിഎംഎസിന്റെ സമരത്തില്‍ പാചക വാതകം മുടങ്ങി: ജനം ദുരിതത്തില്‍

Published : 15th September 2017 | Posted By: fsq

 

കൊല്ലം: ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കല്ലുകടവ് ജോണ്‍സണ്‍ ഗ്യാസ് ഏജന്‍സീസിലെ പാചകവാതക വിതരണം മുടങ്ങിയതോടെ ജനം ദുരിതത്തിലായതായി കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ബിഎംഎസിന്റെ നേതൃത്വത്തില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തുന്ന തൊഴില്‍ സമരം മൂലമാണ് ഗ്യാസ് വിതരണം തടസപ്പെട്ടിരിക്കുന്നത്. സിലിണ്ടര്‍ ബുക്ക് ചെയ്ത് ദിവസങ്ങളായി കാത്തിരിക്കുന്ന ഏഴായിരത്തില്‍പ്പരം ഉപഭോക്താക്കളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. കയറ്റിറക്കുമായി ബന്ധപ്പെട്ട പത്ത് അനധികൃത തൊഴിലാളികള്‍ക്ക് ബിഎംഎസിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഉല്‍സവബത്ത നല്‍കണമെന്നും അവരെ അംഗീകൃത തൊഴിലാളികളാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് കണ്‍സ്യൂമേഴ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ഏജന്‍സിയിലെ മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചും വാഹനങ്ങളില്‍ സിലിണ്ടര്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്. ഗോഡൗണില്‍ കയര്‍ കെട്ടി കൊടി നാട്ടിയ അവസ്ഥയിലാണെന്നും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് തോമസ്, ജനറല്‍ സെക്രട്ടറി എസ് ലെനീന്ദ്രന്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് പട്ടത്താനം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss