|    Oct 16 Tue, 2018 12:40 am
FLASH NEWS

ബിആര്‍സി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

Published : 12th September 2017 | Posted By: fsq

 

വേങ്ങര : ഉപജില്ലാ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വലിയോറ ഗവ. യുപി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികള്‍, പൈപ്പുലൈന്‍, സ്‌കൂള്‍ ബസ്, വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളടങ്ങിയ പോര്‍ട്ട് ഫോളിയോ, ഫയലുകള്‍, അലമാരകള്‍ എന്നിവ നശിപ്പിച്ചു. ഓണാവധി കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ക്ലാസ് മുറികളും മറ്റും തകര്‍ത്ത തായി കണ്ടത്. രണ്ടു ക്ലാസ് മുറികളുടെ വാതില്‍ പൊളിച്ച് അകത്തു കയറിയ അക്രമികള്‍ ബഞ്ച്, ഡസ്‌ക്ക്, അലമാരി, ചാര്‍ട്ടുകള്‍, വിദ്യാര്‍ഥികളുടെ പോര്‍ട്ട്‌ഫോളിയോ എന്നിവ നശിപ്പിച്ചു.  കുടിവെളളപൈപ്പുകള്‍, ബാത്തുറൂമിലേക്കുളള പൈപ്പുലൈനുകള്‍, സ്‌കൂള്‍   ബസിന്റെ കണ്ണാടി എന്നിവയും തകര്‍ത്തിട്ടുണ്ട്.  സ്‌കൂളില്‍ ഇടക്കിടെ സാമൂഹിക  വിരുദ്ധരുടെ ശല്യം ഉണ്ടാവാറുണ്ടെന്നു പ്രധാനാധ്യാപകന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss