|    May 23 Tue, 2017 6:17 pm
FLASH NEWS

ബിആര്‍ഡിസിയുടെ ഹൗസ് ബോട്ട് കരയില്‍ നശിക്കുന്നു

Published : 1st August 2016 | Posted By: SMR

നീലേശ്വരം: ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഹൗസ് ബോട്ട് നീരിലിറങ്ങാതെ കരയില്‍ നശിക്കുന്നു.
നീലേശ്വരം നഗരസഭയിലെ കൊയമ്പുറം കുറ്റിക്കടവ് പുഴയോരത്താണ് ബോട്ട് നശിച്ചു കൊണ്ടിരിക്കുന്നത്.  25 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച ബോട്ട് ആര്‍ക്കും ഉപകാരപ്പെടാതെ കരയില്‍ കയറ്റിവച്ചിരിക്കുകയാണ്. പുഴയും കടലും കൂടിച്ചേരുന്ന കോട്ടപ്പുറത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ബോട്ട് രൂപ കല്‍പ്പന ചെയ്തത്. എന്നാല്‍ ലക്ഷങ്ങള്‍ പാഴായതല്ലാതെ ബോട്ട് കരയില്‍ നശിക്കുന്ന സ്ഥിതിയാണ്.
കരയില്‍ കയറ്റി വച്ച ബോട്ട് മറക്കാത്തതിനാല്‍ മഴയും വെയിലും കൊണ്ട് ബോട്ട് നിര്‍മിച്ച മരങ്ങളും മറ്റും ദ്രവിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ബോട്ട് കരയ്ക്ക് കയറ്റി വച്ചത്. ഇപ്പോള്‍ സ്ഥലവാടക ഉടമയ്ക്ക് കിട്ടുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്. ഒരു വര്‍ഷത്തിലധികമായി സ്ഥല വാടക നല്‍കാറില്ലെന്ന് സ്ഥല ഉടമ പറയുന്നു. അത്യാധുനിക രീതിയില്‍ നിര്‍മിച്ച ഹൗസ് ബോട്ടിന്റെ അകത്തുള്ള മുറികളും മറ്റും പൊട്ടിപ്പൊളിഞ്ഞു. ബോട്ടിന്റെ എന്‍ജിന്‍ എടുത്തുമാറ്റിയ നിലയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day