|    Aug 20 Sun, 2017 9:46 am

ബിംസ് അവാര്‍ഡ്-2016 ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക്

Published : 26th October 2016 | Posted By: SMR

ചങ്ങനാശ്ശേരി: എസ്ബി ഓട്ടോണമസ് കോളജിലെ എംബിഎ വിഭാഗമായ ബര്‍ക്കുമാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (ബിംസ്) ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ 2016ലെ കേരളത്തിലെ മികച്ച സംരംഭകത്തിനുള്ള അവാര്‍ഡിനു വി സ്റ്റാര്‍ മാനേജിങ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ തിരഞ്ഞെടുത്തു. ബിംസ് ഏര്‍പ്പെടുത്തിയ 21ാമത് അവാര്‍ഡാണ് ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു സംരംഭക സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ സ്ഥാപനം തിരഞ്ഞെടുത്തത്. കേരളത്തിലെ യുവ സംരംഭകര്‍ക്കുള്ള അവാര്‍ഡിനു ചില്ലേഴ്‌സ് പേയ്മന്റെ് പ്രൈവറ്റ് ലിമിറ്റഡിനെയും തിരഞ്ഞെടുത്തു.  27ന് രാവിലെ 11.30ന് എസ്ബി കോളജ് കാവുകാട്ടു ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജോസ് കെ മാണി എംപിയില്‍ നിന്ന് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ചില്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി പ്രതിനിധി ആസിഫ് ബഷീറും അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.ചടങ്ങില്‍ കോളജ് മാനേജര്‍ ഡോ. ജയിംസ് പാലക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ മാത്യു സംസാരിക്കും.  1996ലാണ് എസ്ബി കോളജ് എംബിഎ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മികച്ച സംരംഭകത്തിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ജോഷി കുരുവിള (പെന്റാടെക് റബര്‍ പ്രൈവറ്റ് ലിമിറ്റഡ്് കമ്പനി)ക്കായിരുന്നു ആദ്യ അവാര്‍ഡ്. തുടര്‍ന്ന് 1997ല്‍ ജഹാംങ്കീ(നെസ്റ്റ്)റിനും ഏറ്റവും ഒടുവില്‍ 2015ല്‍ വിഷ്ണു മ്പൂതിരി (ബ്രാഹ്മിണ്‍സ് ഫുഡ്)ക്കുമായിരുന്നു അവാര്‍ഡ്. എംബിഎ വകുപ്പു മേധാവി ഡോ. സിബി ജോസഫ് കെ, ഫാക്കല്‍റ്റി കോ ഓഡിനേറ്റര്‍ ബിന്‍സായി സബാസ്റ്റിയന്‍, മോറീസ് സാജന്‍ പീറ്റേര്‍ഡ്,സ്റ്റുഡന്‍സ് കോഡിനേറ്റര്‍ എവിലിന്‍ അന്ന മാര്‍ട്ടിന്‍, മംമ്ത മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക