|    Oct 18 Wed, 2017 10:29 pm
FLASH NEWS

ബാസ്‌ക്കറ്റ് ബോള്‍ മല്‍സരത്തിനിടെ താരത്തിന് പരിക്കേറ്റു

Published : 7th October 2016 | Posted By: Abbasali tf

കൊല്ലം: മല്‍സരത്തിനിടെ താരത്തിന് പരിക്കേറ്റു. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ് ബോള്‍ മല്‍സരത്തിനിടെ എതിര്‍ ടീമിലെ മല്‍സരാര്‍ഥിയുമായി കൂട്ടിയിടിച്ചാണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ താരം  പ്രിയ(16)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ പ്രിയയെ പ്രഥമശുശ്രൂഷയ്ക്കു ശേഷം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റതിനെത്തുടര്‍ന്ന് ഡോക്ടേഴ്‌സ് റൂമിലെത്തിച്ച പെണ്‍കുട്ടിയെ ഏറെ നേരം തറയില്‍ കിടത്തിയിരുന്നത് പ്രതിഷേധത്തിനിടയാക്കി. തലയ്ക്കു പിന്നില്‍ പരിക്കേറ്റ് നിവര്‍ന്നിരിക്കാന്‍ പോലുമാകാത്ത നിലയില്‍ അവശയായ പെണ്‍കുട്ടിക്ക് തലയില്‍ ഐസ് വയ്ക്കുകയല്ലാതെ മറ്റ് ശുശ്രൂഷകളൊന്നും നല്‍കിയതുമില്ല. പത്തനംതിട്ട സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പ്രിയ. പത്തനംതിട്ടയും എറണാകുളവും തമ്മിലുള്ള സീനിയര്‍ പെണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെയായിരുന്നു സംഭവം. മല്‍സരത്തില്‍ എറണാകുളം വിജയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക