|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാസെലിനെ മൂന്നില്‍ മുക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published : 14th September 2017 | Posted By: fsq

 

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രഫോര്‍ഡില്‍ തിരിച്ചെത്തിയ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ മല്‍സരം ആഘോഷമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സ്വിസ് ചാംപ്യന്മാരായ എഫ്‌സി ബാസെലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുനൈറ്റഡ് പരാജയപ്പെടുത്തി. മാര്‍കോസ് റാഷ്‌ഫോര്‍ഡ് ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫെല്ലെയ്‌നിയും ലുകാകുവും ബാസെലിന്റെ വല വിറപ്പിച്ചു. ലുകാകുവിനെ മുന്നേറ്റത്തില്‍ നിര്‍ത്തി 4-2-3-1 ശൈലിയില്‍ ബാസെലിനെ നേരിട്ട യുനൈറ്റഡ് നിരയിലേക്ക് 19ാം മിനിറ്റിലാണ് ഫെല്ലെയ്‌നി എത്തിയത്. തന്റെ വരവറിയിച്ചു കൊണ്ട് 35ാം മിനിറ്റില്‍ ആഷ്‌ലി യങിന്റെ അസിസ്റ്റില്‍ ഹെഡ്ഡറിലൂടെ ഫെല്ലെയ്‌നി ഗോള്‍ കണ്ടെത്തി. രണ്ടാംപകുതിയില്‍ ബ്ലിന്‍ഡിന്റെ അസിസ്റ്റില്‍ ലുകാകുവും വല കുലുക്കിയതോടെ യുനൈറ്റഡ് ജയമുറപ്പിച്ചപ്പോള്‍ 77ാം മിനിറ്റില്‍ ചാംപ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ചു കൊണ്ട് റാഷ്‌ഫോര്‍ഡ് കളത്തിലിറങ്ങി. അരങ്ങേറ്റ മല്‍സരങ്ങളില്‍ ഗോള്‍ അടിക്കുന്ന പതിവ് റാഷ്‌ഫോര്‍ഡ് ആവര്‍ത്തിച്ചതോടെ 84ാം മിനിറ്റില്‍ ബാസെലിന്റെ വല ഒരിക്കല്‍ കൂടി കുലുങ്ങി. അതോടെ മൂന്ന് ഗോളിന്റെ ആവേശ ജയം യുനൈറ്റഡിന്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാംസ്ഥാനം യുനൈറ്റഡ് സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss