|    Feb 23 Fri, 2018 12:34 am
FLASH NEWS

ബാവോട്ടുപാറയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Published : 12th February 2018 | Posted By: kasim kzm

ഉരുവച്ചാല്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരിഞ്ചേരിയിലെ കെ വി സുനേഷി(29)നെയാണ് ബൈക്കിലെത്തിയ സംഘം റോഡില്‍ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ സുനേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ ശനിയാഴ്ച രാത്രി 11ഓടെ ബാവോട്ടുപാറയിലാണ് സംഭവം. കുഴിക്കല്‍ എല്‍പി സ്‌കൂളിന് സമീപം റോഡില്‍ മറ്റൊരു ബൈക്കുകൊണ്ട് ഇടിച്ചിട്ട ശേഷം തലയ്ക്കും കൈക്കും വാളുകൊണ്ട് വെട്ടുകയായിരുന്നു. ഈ സമയം ഒരു ഓട്ടോറിക്ഷ വന്നതോടെ അക്രമികള്‍ ആയുധങ്ങളുമായി ഓടിമറഞ്ഞു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐ എ വി ജോണ്‍, എസ്‌ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് പെട്രോളിങ് ശക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss