|    Feb 26 Sun, 2017 11:11 pm
FLASH NEWS

ബാവലിയില്‍ വീണ്ടും കടുവയുടെ ആക്രമണം

Published : 19th November 2016 | Posted By: SMR

മാനന്തവാടി: ബാവലിയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. ഷാണമംഗലം കരിയപ്പന്റെ കറവയുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പശുവിന്റ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കടുവ ഓടി പോവുന്നത് കണ്ടതായി പറയുന്നു. നാലു ദിവസം മുമ്പ് പ്രദേശത്തെ കട്ടക്കയം മേരിയുടെ പശുവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനിടയിലാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day