|    Apr 26 Thu, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഴ്‌സ-സിറ്റി ക്ലാസിക്കിന് ഇന്നു റീപ്ലേ

Published : 1st November 2016 | Posted By: SMR

ലണ്ടന്‍/ മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ- മാഞ്ചസ്റ്റര്‍ സിറ്റി ക്ലാസിക്കിന് ഇന്നു റീപ്ലേ. ഗ്രൂപ്പ് സിയിലാണ് സ്പാനിഷ്-ഇംഗ്ലീഷ് വമ്പന്‍മാരുടെ ബലപരീക്ഷണം.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ആഴ്‌സനല്‍ ല്യുഡോഗോറെറ്റ്‌സിനെയും പാരിസ് സെന്റ് ജര്‍മയ്ന്‍ എഫ്‌സി ബാസെലിനെയും ഗ്രൂപ്പ് ബിയില്‍ നാപ്പോളി ബെസിക്റ്റസിനെയും ബെന്‍ഫിക്ക ഡയനാമോ കീവിനെയും ഗ്രൂപ്പ് സിയില്‍ കെല്‍റ്റിക്ക് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചിനെയും ഡിയില്‍ ബയേണ്‍ മ്യൂണിക്ക് പിഎസ്‌വി ഐന്തോവനെയും അത്‌ലറ്റികോ മാഡ്രിഡ് റോസ്‌തോവിനെയും നേരിടും.
നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ ബാഴ്‌സ
തുടര്‍ച്ചയായ മൂന്നു ജയങ്ങളുമായി കുതിക്കുന്ന ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നു സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദിലെത്തുന്നത്. ജയിക്കാനായാ ല്‍ ബാഴ്‌സയ്ക്ക് അവസാന 16ല്‍ ഇടംപിടിക്കാം.
ഹോംഗ്രൗണ്ടായ നൂകാംപില്‍ നടന്ന  കഴിഞ്ഞ കളിയില്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു മുക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ബാഴ്‌സയുടെ സൂപ്പര്‍ ടീം ഇംഗ്ലണ്ടിലെത്തുന്നത്. അ ര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് ഒന്നാംപാദത്തില്‍ ബാഴ്‌സയെ ആധികാരിക ജയത്തിലേക്കു നയിച്ചത്. മറ്റൊരു ഗോള്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറുടെ വകയായിരുന്നു.
മുന്‍ ബാഴ്‌സ കോച്ചും ഇപ്പോള്‍ സിറ്റിയുടെ പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോള ഇന്ന് ഏറ്റവുമധികം ഭയപ്പെടുക മെസ്സിയെ തന്നെയായിരിക്കും. വലിയ മ ല്‍സരങ്ങളില്‍ കസറാനുള്ള മെസ്സിയെ തളയ്ക്കാനുള്ള തന്ത്രങ്ങളായിരിക്കും ഗ്വാര്‍ഡിയോള ഒരുക്കിയിരിക്കുന്നത്.
മെസ്സിയെ കുരുക്കിയാലും എതിര്‍ പ്ര തിരോധം ഭേദിച്ച് ഗോളടിക്കാന്‍ മികവുള്ള നെയ്മറും ലൂയിസ് സുവാറസും ബാഴ്‌സ നിരയിലുള്ളതിനാല്‍ ഗ്വാര്‍ഡിയോളയ്ക്ക് കാര്യങ്ങള്‍ കടുപ്പമാവും.
ഒന്നാംപാദത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ജന്റീന സൂപ്പര്‍ താരം സെര്‍ജിയോ അഗ്വേറോയെ ഗ്വാര്‍ഡിയോള ഇന്ന് തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മെസ്സിയുടെ എക്‌സ്‌റേ പതിപ്പാണ് അഗ്വേറോയെന്നും അദ്ദേഹം സിറ്റിയെ ജയത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് പറ ഞ്ഞു. ഒമ്പതു പോയിന്റോടെയാണ് ബാഴ്‌സ ഗ്രൂപ്പില്‍ തലപ്പത്തുനില്‍ക്കുന്നത്. രണ്ടാമതുള്ള സിറ്റിക്ക് നാലു പോയിന്റ് മാത്രമേയുള്ളൂ. ബൊറൂസ്യ (മൂന്ന് പോയി ന്റ്), കെല്‍റ്റിക്ക് (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ജയിച്ചാല്‍ ആഴ്‌സനലും പിഎസ്ജിയും പ്രീക്വാര്‍ട്ടറില്‍
ഗ്രൂപ്പ് എയില്‍ അദ്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ല. ഇംഗ്ലീഷ് വമ്പന്‍മാ രായ ആഴ്‌സനലും ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയും പ്രീക്വാര്‍ട്ടറിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ഇരുടീമിനും ഏഴു പോയിന്റ് വീതമാണുള്ളത്.
മികച്ച ഗോള്‍ ശരാശരിയില്‍ ആഴ്‌സനല്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ പിഎസ്ജി തൊട്ടുതാഴെയുണ്ട്. ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകളായ ബാസെലിനും ല്യുഡോഗോറെറ്റ്‌സിനും ഒരു പോയിന്റ് മാത്രമേയുള്ളൂ.
അതുകൊണ്ടു തന്നെ ഇന്ന് ജയിക്കുകയാണെങ്കില്‍ ആഴ്‌സനലും പിഎസ്ജി യും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. ഇരുടീമും കഴിഞ്ഞ കളിയില്‍ മിന്നുന്ന ജയം കൊയ്തിരുന്നു. മെസൂദ് ഓസിലിന്റെ ഹാട്രിക്കിലേറി ആഴ്‌സനല്‍ 6-0ന് ല്യുഡോഗോറെറ്റ്‌സിനെ മുക്കിയപ്പോള്‍ പിഎസ്ജി 3-0ന് ബാസെലിനെ തുരത്തുകായായിരുന്നു.
അവസാന 16ലെത്താന്‍ അത്‌ലറ്റികോ, ബയേണ്‍
ഗ്രൂപ്പ് ഡിയില്‍ ഒമ്പത് പോയിന്റോടെ തലപ്പത്തുള്ള അത്‌ലറ്റികോ മാഡ്രിഡും ആറു പോയി ന്റുമായി രണ്ടാമതുള്ള ബയേണും പ്രീക്വാര്‍ട്ട ര്‍ ഉറപ്പിക്കാനുറച്ചാണ് ബൂട്ടണിയുന്നത്.
ജയിച്ചാല്‍ ഇരുടീമിനും അവസാന 16 ടീമുകളിലൊന്നാവാം. ഗ്രൂപ്പില്‍ മൂ ന്നും നാലും സ്ഥാനങ്ങളിലുള്ള പിഎസ്‌വിക്കും റോസ്‌തോവിനും ഒരു പോയിന്റ് മാത്രമേയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss