|    Apr 22 Sun, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഴ്‌സ ജയിച്ചു; ബയേണ്‍ തോറ്റു

Published : 30th September 2016 | Posted By: SMR

ബെര്‍ലിന്‍/ മാഡ്രിഡ്: യൂവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മുന്‍ ജേതാക്കളായ ബാഴ്‌സലോണ വിജയക്കൊടി നാട്ടി. എന്നാല്‍ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ ബയേ ണ്‍ മ്യൂണിക്ക് തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു.
ബാഴ്‌സയെക്കൂടാതെ ആഴ്‌സനല്‍, നാപ്പോളി, പിഎസ്ജി എന്നിവരാണ് കഴിഞ്ഞ ദിവസം വിജയം കൊയ്ത മറ്റു ടീമുകള്‍. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയുമായി തൃപ്തിപ്പെട്ടു.
ഗ്രൂപ്പ് സിയില്‍ ജര്‍മന്‍ ടീം ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചിനെയാണ് ബാഴ്‌സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ വിജയം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സ്‌കോട്ടിഷ് ടീം കെല്‍റ്റിക്കാണ് സിറ്റിയെ 3-3നു തളച്ചത്.
ഗ്രൂപ്പ് ഡിയില്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് ബയേണിനെ ഞെട്ടിക്കുകയായിരു ന്നു. മറ്റൊരു കളിയില്‍ പിഎസ് വി ഐന്തോവന്‍ 2-2ന് റോസ്‌തോവിനെ തളച്ചു.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ആഴ്‌സനല്‍ 2-0ന് എഫ്‌സി ബാസെലിനെയും പിഎസ്ജി 3-1ന് ല്യുഡോഗോറെറ്റ്‌സിനെയും ഗ്രൂപ്പ് ബിയില്‍ നാപ്പോ ളി 4-2ന് ബെന്‍ഫിക്കയെയും പരാജയപ്പെടുത്തി. ബെസിക്റ്റസ്-ഡയനാമോ കീവ് മല്‍സരം 1-1 നു പിരിയുകയായിരുന്നു.
ബാഴ്‌സലോണ 2 – ബൊറൂസ്യ 1
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് ബൊറൂസ്യക്കെതിരേ ജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവന്നു. 34ാം മിനിറ്റില്‍ ബാഴ്‌സയെ സ്തബ്ധരാക്കി സ്വന്തം കാണികള്‍ക്കു മുന്നില്‍ ബൊറൂസ്യ ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ ലീഡ് നിലനിര്‍ത്താനും ജര്‍മന്‍ ക്ലബ്ബിനു സാധിച്ചു.
രണ്ടാംപകുതിയില്‍ മികച്ച തിരിച്ചുവരവാണ് ബാഴ്‌സ നടത്തിയത്. 65ാം മിനിറ്റില്‍ തുര്‍ക്കി താരം അര്‍ദ ട്യുറാനിലൂടെ ബാഴ്‌സ സമനില പിടിച്ചുവാങ്ങി. ഒമ്പതു മിനിറ്റിനകം ഡിഫന്റര്‍ ജെറാര്‍ഡ് പിക്വെ ബാഴ്‌സയുടെ വിജയഗോള്‍ നിക്ഷേപിച്ചു.
ഗ്രൂപ്പില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തില്‍ അവസാന ആറ് എവേ മ ല്‍സരങ്ങളിലും ബാഴ്‌സ തോറ്റിട്ടില്ല. നാലു ജയം, രണ്ടു സമനില എന്നിങ്ങനെയാണ് അവരുടെ റെക്കോഡ്.
മാഞ്ചസ്റ്റര്‍ സിറ്റി 3 – കെല്‍റ്റിക്ക് 3
കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സ്വപ്‌നതുല്യമായ പടയോട്ടം നടത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത സമനിലക്കുരുക്കാണ് കെല്‍റ്റിക്കിനെതിരേ നേരിട്ടത്.
കെല്‍റ്റിക്ക് പാര്‍ക്കില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഓരോ തവണയും പിറകില്‍ നിന്ന ശേഷമാണ് സിറ്റി ഗോള്‍ മടക്കി സമ നില കൈക്കലാക്കിയത്. മൂന്നാം മിനിറ്റില്‍ത്തന്നെ മൂസ ഡെംബലെയിലൂടെ കെല്‍റ്റിക്ക് അക്കണ്ട് തുറന്നിരുന്നു. 12ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ സിറ്റി സമനില നേടി.
എന്നാല്‍ 20ാം മിനിറ്റില്‍ റ ഹീം സ്റ്റര്‍ലിങിന്റെ സെല്‍ഫ് ഗോള്‍ കെല്‍റ്റിക്കിനെ വീണ്ടും മുന്നിലെത്തിച്ചു. എട്ടു മിനിറ്റിനകം തന്റെ സെല്‍ഫ് ഗോളിന് മറ്റൊരു ഗോളിലൂടെ സ്റ്റര്‍ലിങ് പ്രായശ്ചിത്തം ചെയ്തതോടെ സിറ്റി വീണ്ടും ഒപ്പമെത്തി.
47ാം മിനിറ്റില്‍ മൂസ ഡെംബെലെ മല്‍സരത്തില്‍ തന്റെ ര ണ്ടാം ഗോള്‍ കണ്ടെത്തിയപ്പോ ള്‍ കെല്‍റ്റിക്ക് ഒരിക്കല്‍ക്കൂടി ലീഡ് കരസ്ഥമാക്കി.
സിറ്റി കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല. 55ാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ നൊലിറ്റോ സിറ്റിയുടെ സമനില ഗോളിന് അവകാശിയാ യി.
അത്‌ലറ്റികോ
മാഡ്രിഡ് 1 – ബയേണ്‍ മ്യൂണിക്ക് 0
കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേറ്റ തോല്‍വിക്ക് കണക്കുചോദിക്കാനുറച്ച് കളത്തിലിറ ങ്ങിയ ബയേണിന് ഇത്തവണ  ഇതിനു കഴിഞ്ഞില്ല. സ്വന്തം മൈതാനത്ത് അത്‌ലറ്റികോ തകര്‍ത്താടിയപ്പോള്‍ ബയേണ്‍ ഒരിക്കല്‍ക്കൂടി തലകുനിച്ചു. 35ാം മിനിറ്റില്‍ യാനിക് ഫെരേര കരാസ്‌കോയുടെ ഗോളിലാണ് അത്‌ലറ്റികോ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്.
രണ്ടാംപകുതിയില്‍ ലഭിച്ച പെനല്‍റ്റി അത്‌ലറ്റികോ സ്‌ട്രൈക്കര്‍ അന്റോണി ഗ്രീസ്മാന്‍ ഗോളാക്കിയിരുന്നെങ്കില്‍ ബയേണിന്റെ തോല്‍വി കൂടുതല്‍ ദയനീയമാവുമായിരുന്നു. ഗ്രീസ്മാന്റെ പെനല്‍റ്റി ഗോളി മാന്വല്‍ നുയറെ നിസ്സഹായനാക്കിയെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
ഈ വിജയത്തോടെ ആറു പോയിന്റുമായി അത്‌ലറ്റികോ ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറി. മൂന്നു പോയിന്റുള്ള ബയേണ്‍ രണ്ടാംസ്ഥാനത്താണ്.
ആഴ്‌സനല്‍ 2 – ബാസെല്‍ 0
ടൂര്‍ണമെന്റിന്റെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ സമനിലയുമായി തൃപ്തിപ്പെട്ട ആഴ്‌സനല്‍ മികച്ച ജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാ ധ്യത സജീവമാക്കി. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ സ്വിസ് ടീം ബാസെലിനേതിരേ തി യോ വാല്‍കോട്ടിന്റെ ഇരട്ടഗോളാണ് ആഴ്‌സനലിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഏഴ്, 26 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
അതേസമയം, ല്യുഡോഗോറെറ്റ്‌സിനെതിരേ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് പിഎസ്ജി 3-1ന്റെ മികച്ച ജയം കൊയ്തത്. ഇരട്ടഗോള്‍ നേടിയ എഡിന്‍സന്‍ കവാനിയാണ് പിഎസ്ജി ഹീറോ.
നാപ്പോളി 4 – ബെന്‍ഫിക്ക 2
ഡ്രൈസ് മെര്‍ട്ടന്‍സിന്റെ ഇരട്ടഗോള്‍ മികവിലാണ് ഗ്രൂപ്പ് ബിയില്‍ ബെന്‍ഫിക്കയെ നാപ്പോ ളി 4-2നു തുരത്തിയത്. മരെക് ഹാംസിക്കും അര്‍കാദിയൂസ് മിലിച്ചും ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss