|    Apr 23 Mon, 2018 11:23 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഴ്‌സ കസറി; ബയേണ്‍ നടുങ്ങി

Published : 25th February 2016 | Posted By: SMR

ലണ്ടന്‍/ മിലാന്‍: നിലവിലെ ജേതാക്കളായ ബാഴ്‌സലോണ തകര്‍പ്പന്‍ ജയത്തോടെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനു തൊട്ടരികിലെത്തി. ഇംഗ്ലീഷ് ടീം ആഴ്‌സനലിനെ അവരുടെ മൈതാനത്ത് ബാഴ്‌സലോണ 2-0നു തകര്‍ക്കുകയായിരുന്നു.
എന്നാല്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മന്‍ ഗ്ലാമര്‍ ടീം ബയേണ്‍ മ്യൂണിക്ക് ജയത്തിനരികില്‍ നിന്ന് സമനില വഴ ങ്ങി. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ യുവന്റസാണ് ബയേണിനെ 2-2നു കുരുക്കിയത്. 0-2നു പിന്നില്‍നിന്ന ശേഷമാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഇറ്റാലിയന്‍ ചാംപ്യന്‍മാ രായ യുവന്റസ് ബയേണിനെ സ്തബ്ധരാക്കിയത്.
ദുഷ്‌പേര് മായ്ച്ച് മെസ്സി
ലോക ഫുട്‌ബോളറും അര്‍ജന്റീനയുടെ സൂപ്പര്‍ താരവു മായ ലയണല്‍ മെസ്സി കരിയറില്‍ ഇതുവരെ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതിരുന്ന രണ്ടു കാര്യങ്ങള്‍ ആഴ്‌സനലിനെതിരേ പ്രാവര്‍ത്തികമാക്കി. ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരേ അവരുടെ ഗ്രൗണ്ടില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഷ്‌പേരാണ് ഇതില്‍ ആദ്യത്തേത്. ചെല്‍സിയുടെ മുന്‍ ഗോളിയും ഇപ്പോള്‍ ആഴ്‌സനല്‍ കാവല്‍ഭടനുമായ പീറ്റ ര്‍ ചെക്കിനെതിരേ ഗോള്‍ നേടിയിട്ടില്ലെന്ന നാണക്കേട് മായ്ച്ചതാണ് മെസ്സിയുടെ രണ്ടാമത്തെ നേട്ടം.
എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ 71ാം മിനിറ്റില്‍ കൗണ്ടര്‍അറ്റാക്കില്‍ നിന്നായിരുന്നു മെസ്സിയുടെ ആദ്യഗോള്‍. ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പെനല്‍റ്റിയിലൂടെ താരം രണ്ടാം ഗോളും കണ്ടെത്തി.വിവിധ ടൂര്‍ണമെന്റുകളിലായി ബാഴ്‌സ തുടര്‍ച്ചയായി 33 മല്‍സരങ്ങളാണ് ഇതോടെ അപരാജിതരായി പൂര്‍ത്തിയാക്കിയത്.
എംഎസ്എന്‍ (മെസ്സി, സുവാറസ്,നെയ്മര്‍) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബാഴ്‌സയുടെ ലോകോത്തര മുന്നേറ്റനിരയുടെ മിന്നുന്ന പ്രകടനമാണ് ഒരിക്കല്‍ക്കൂടി ബാഴ്‌സയ്ക്ക് മികച്ച ജയം സമ്മാനിച്ചത്. ആദ്യപകുതിയില്‍ ബാഴ്‌സയെ ഗോളടിക്കുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്താന്‍ ആഴ്‌സനലിനായെങ്കിലും രണ്ടാംപകുതിയില്‍ കളി അവരില്‍ നിന്നു വഴുതിപ്പോയി.
യുവന്റസിന്റെ ഉജ്ജ്വല തിരിച്ചുവരവ്
ഹോംഗ്രൗണ്ടായ ടൊറിനോയിലെ സ്‌റ്റേഡിയത്തില്‍ യുവന്റസ് നടത്തിയ ഉജ്ജ്വല തിരിച്ചുവരവിന്റെ ഞെട്ടലിലാണ് ബയേണ്‍. ആദ്യപകുതിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബയേണ്‍ ഒന്നാംപകുതിക്ക് രണ്ടു മിനിറ്റ് മുമ്പ് തോമസ് മുള്ളറിലൂടെ അര്‍ഹിച്ച ലീഡ് പിടിച്ചുവാങ്ങി.
57ാം മിനിറ്റില്‍ ഡച്ച് പ്ലേമേക്കര്‍ ആര്യന്‍ റോബന്റെ സൂപ്പര്‍ ഗോളില്‍ ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അതുവരെ കളി നിയന്ത്രിച്ച ബയേണ്‍ പിന്നീട് രണ്ടു ഗോള്‍ ആലസ്യത്തിലേക്കു വീണതാണ് യുവന്റസിന്റെ മടങ്ങിവരവിന് വഴിവച്ചത്. 63ാം മിനിറ്റില്‍ അര്‍ജന്റീന യുവതാരം പൗലോ ദിബാല യുവന്റസിന്റെ ആദ്യ ഗോള്‍ നേടി.
78ാം മിനിറ്റില്‍ ബയേണിനെ ഞെട്ടിച്ച് യുവന്റസ് വീ ണ്ടും നിറയൊഴിച്ചു. പകരക്കാരനായി ഇറങ്ങിയ സ്റ്റെ ഫാ നോ സ്റ്റുവാറോയാണ് യുവന്റസിന്റെ സമനില ഗോളിന് അവകാശിയായത്. ഇതോടെ ജര്‍മനിയില്‍ അടുത്ത മാസം 16നു നടക്കുന്ന രണ്ടാംപാദ മല്‍സരം ഇരുടീമുക ള്‍ക്കും ഒരുപോലെ നിര്‍ണായകമായി മാറി. യുവന്റസിന്റെ ഗ്രൗണ്ടില്‍ നിര്‍ണായകമായ രണ്ടു എവേ ഗോളുക ള്‍ നേടാന്‍ കഴിഞ്ഞുവെന്നത് ബയേണിനു നേരിയ മു ന്‍തൂക്കം നല്‍കുന്നുണ്ട്.
സമനില വഴങ്ങേണ്ടിവന്നെങ്കിലും ബയേണിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്നു കോച്ച് പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss