|    Aug 18 Fri, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഴ്‌സലോണ വിടാന്‍ നെയ്മര്‍ക്ക്അനുമതി : കൂടുമാറ്റം പിഎസ്ജിയിലേക്ക്?

Published : 3rd August 2017 | Posted By: fsq

 

ദോഹ: ബാഴ്‌സ ആരാധകരെ ഞെട്ടിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ബാഴ്‌സലോണ വിടാന്‍ അനുമതി.  ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്കാണ് നെയ്മര്‍  കൂടുമാറുന്നതെന്നാണ് വിവരം. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറെ പിഎസ്ജി ടീമിലെത്തിക്കാന്‍ തയ്യാറെടുക്കുന്നതെന്നും  റിപോര്‍ട്ടുകളുണ്ട്. ഇത് സത്യമായാല്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ തന്നെ റെക്കോഡ് തുകയ്ക്കായിരിക്കും നെയ്മര്‍ ക്ലബ് വിടുക. നെയ്മര്‍ക്ക് പകരക്കാരനായി അര്‍ജന്റനീയുടെ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോ വെറ്റലാലി, ജൂലിയന്‍ ഡ്രാക്‌സ് ലര്‍, അഡ്രിയാന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും വിട്ടുനല്‍കണമെന്ന് ബാഴ്‌സലോണ പിഎസ്ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സയിലെ സഹതാരത്തെ ഇടിച്ചിട്ട നെയ്മര്‍ പിന്നീട് പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. അധികം വൈകാതെ തന്നെ നെയ്മര്‍ പിഎസ്ജി ടീമിനൊപ്പം ചേരുമെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കായി താരം ദുബയിലേക്ക് പോകുമെന്നാണ് വിവരം.ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനുമൊപ്പം ബാഴ്‌സലോണയുടെ നിരയിലെ സ്ഥിര സാന്നിധ്യമായ നെയ്മര്‍ ക്ലബ് വിടുമ്പോള്‍ തകരുന്നത് ക്ലബ് ഫുട്‌ബോളിനെ അടക്കിവാണിരുന്ന എംഎസ്എന്‍  കൂട്ടുകെട്ടാണ്. പിഎസ്ജിയിലെ ബ്രസീല്‍ താരങ്ങളായ ഡാനി ആല്‍വസും തിയാഗോ സില്‍വയും നേരത്തെ നെയ്മറെ പിഎസ്ജിയിലേക്ക് ക്ഷണിച്ചിരുന്നു. ബ്രസീലിയന്‍ ക്ലബായ സാന്റോസിലൂടെ കളി തുടങ്ങിയ നെയ്മര്‍ 2013ലാണ് ബാഴ്‌സലോണയിലേക്കെത്തിയത്. ക്ലബിനുവേണ്ടി 123 മല്‍സരങ്ങളില്‍ നിന്ന് നെയ്മര്‍ 68 ഗോളുകളാണ് നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക