|    Feb 23 Thu, 2017 1:21 pm
FLASH NEWS

ബാഴ്‌സലോണ മങ്ങി ജയിച്ചു, ലിവര്‍പൂളും സിറ്റിയും മിന്നി ജയിച്ചു

Published : 31st October 2016 | Posted By: SMR

ബാഴ്‌സലോണ/മാഞ്ചസ്റ്റര്‍: സ്പാനിഷ് ലീഗിലെ സൂപ്പര്‍ ടീമുകളായ ബാഴ്‌ലസോണയ്ക്കും റയല്‍ മാര്‍ഡിനും അത്‌ലറ്റികോ മാഡ്രിഡിനും ജയം.ബാഴ്‌സലോണ-ഗ്രനാഡ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം ബാഴ്‌സലോണ സ്വന്തമാക്കി. കളം നിറഞ്ഞാടിയ ഗ്രനാഡന്‍ താരങ്ങള്‍ക്കു മുന്നില്‍ ശരിക്കും വിയര്‍ത്താണ് ബാഴ്‌സ ജയം നേടിയത്. കളിയുടെ 48ാം മിനിറ്റില്‍ റഫിഞ്ഞോയാണ് ബാഴ്‌സയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. മല്‍സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഗ്രനാഡ നിര്‍ഭാഗ്യവശാല്‍ തോല്‍വി വഴങ്ങുകയായിരുന്നു.
ആക്രമണ ഫുട്‌ബോളില്‍ മുന്നേറിക്കളിച്ച ഗ്രനേഡയുടെ പ്രതിരോധ നിരയും കരുത്തുകാട്ടിയപ്പോള്‍ മെസിയും സുവാരസും നെയ്മറും അടങ്ങുന്ന ബാഴ്‌സ താരങ്ങള്‍ ഗോളടിക്കാനാവാതെ വെള്ളം കുടിച്ചു.
അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ കണ്ട മല്‍സരത്തില്‍ ബാഴ്‌സലോണന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്കും റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. മല്‍സരത്തില്‍ വിജയിച്ചെങ്കിലും മികവിനൊത്ത പ്രകടനം പുറത്തെടുക്കാനാകാത്തതിന്റെ നിരാശയോടെയാണ് ബാഴ്‌സലോണന്‍ താരങ്ങള്‍ കളംവിട്ടത്.
ആല്‍വസിനെ തളച്ചിട്ട് റയല്‍
സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ആല്‍വസിനെ തോല്‍പ്പിച്ചു. ആവേശം നിറഞ്ഞ മല്‍സരത്തില്‍ കളം നിറഞ്ഞാടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നുവട്ടം വലകുലുക്കിയപ്പോള്‍ 4-1 ന്റെ വിജയം റയലിനൊപ്പം നിന്നു. ആല്‍വസിന്റെ ആശ്വായ ഗോള്‍ ഡീവേഴ്‌സനും സ്വന്തമാക്കി.
കളിയുടെ ഏഴാം മിനിറ്റില്‍ ഗോള്‍ നേടി റയലിനെ ആല്‍വസ് ഞെട്ടിച്ചപ്പോള്‍ ശക്തമായി തിരിച്ചടിച്ച റയല്‍ ആല്‍വസിനെ പൂട്ടിക്കെട്ടി.
17ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റൊണാള്‍ഡോ റയലിനെ ലീഡിലേക്കുയര്‍ത്തി. 33ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ട റൊണാള്‍ഡോ ആല്‍വസ് ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു. ആദ്യപകുതിയില്‍ 2-1 ന്റെ ലീഡോഡെ കളം വിട്ട റയല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായി.
രണ്ടാം പകുതിയിലെ 79ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി റൊണാള്‍ഡോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 84ാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റയും കളിയുടെ അവസാന നിമിഷത്തില്‍ വീണ്ടും വലകുലുക്കി റൊണാള്‍ഡോയും റയലിന് 4-1 ന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു.
മലാഖ കീഴടക്കി അത്‌ലറ്റികോ
അത്‌ലറ്റികോ മാഡ്രിഡ്-മലാഖ മല്‍സരം തീപാറുന്നതായിരുന്നു. കളിയുടെ ആദ്യാവസാനം വരെ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ 4-2 ന്റെ വിജയം അത്‌ലറ്റികോയ്‌ക്കൊപ്പം നിന്നു. ഇരു ടീമിന്റെയും ഓരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ മല്‍സരത്തില്‍ അത്‌ലറ്റികോയ്ക്ക് വേണ്ടി ഫെറീറിയ കരാസ്‌കോയും കെവിന്‍ ഗാമേരിയോയും ഇരട്ടഗോളുകള്‍ നേടി തിളങ്ങി. സാന്‍ട്രോ റാമിരസും ഇഗ്നേഷ്യോ കമാച്ചോയും മലാഖയ്ക്കായി വലകുലുക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

വെസ്റ്റ്‌ബ്രോം വിറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-വെസ്റ്റ്‌ബ്രോം പോരാട്ടത്തില്‍ സിറ്റിക്ക് 4-0ന്റെ തകര്‍പ്പന്‍ ജയം. കളം നിറഞ്ഞാടിയ സിറ്റി താരങ്ങളുടെ പോരാട്ടവീര്യത്തിന് മുന്നില്‍ വെസ്റ്റ്ഗ്രാം താരങ്ങള്‍ക്ക് തോല്‍വി വഴങ്ങേണ്ടിവന്നു. സെര്‍ജിയോ അഗ്വൂറോയും ഇല്‍ക്കി ഗുണ്ടോഗനും ഇരട്ടഗോള്‍ നേടിത്തിളങ്ങി.
മികച്ച പ്രകടനം തന്നെയാണ് സിറ്റി താരങ്ങള്‍ കാഴ്ചവച്ചത്. മികവുറ്റ താരനിരയുടെ പ്രകടനംതന്നെ താരങ്ങള്‍ കളത്തില്‍ പുറത്തെടുത്തു. കളിയുടെ 19ാം മിനിറ്റില്‍ തന്നെ വലകുലുക്കിയ അഗ്വൂറോ ഗോള്‍മഴക്ക് തിരി കൊളുത്തി. 28ാം മിനിറ്റില്‍ വീണ്ടും അഗ്വൂറോ വലകുലുക്കി സിറ്റിക്ക് ആദ്യപകുതിയില്‍ 2-0ന്റെ ലീഡ് നല്‍കി.
വമ്പുകാട്ടി ലിവര്‍പൂള്‍
ലിവര്‍പൂള്‍-ക്രിസ്റ്റര്‍ പാലസ് മല്‍സരത്തില്‍ 4-2 ന്റെ വിജയം ലിവര്‍പൂളിനൊപ്പം നിന്നു. മല്‍സരത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ലിവര്‍പൂളിന് വേണ്ടി ഇമ്രി ഖാന്‍ ഡിജാന്‍ ലോറന്‍, ജോയല്‍ മാറ്റിപ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ വലകുലുക്കിയപ്പോള്‍ പാലസിനുവേണ്ടി ജെയിംസ് മാഗ്ദര്‍ ഇരട്ടഗോളുകള്‍ നേടിത്തിളങ്ങി.
21ാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തിയ ലിവര്‍പൂളിനെതിരേ 33ാം മിനിറ്റില്‍ മാഗ്ദറിലൂടെ പാലസ് വീണ്ടും സമനില പിടിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ജോയല്‍ മാറ്റിപ് ലിവര്‍പൂളിനുവേണ്ടി വലകുലുക്കിയപ്പോള്‍ ഒന്നാം പകുതിയില്‍ 3-1 ന്റെ ലീഡ് ലിവര്‍പൂള്‍ നേടിയെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക