|    Aug 15 Wed, 2018 2:56 pm
FLASH NEWS
Home   >  Sports  >  Football  >  

ബാഴ്‌സലോണ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു; പുതിയ ജഴ്‌സിയിലെ താരങ്ങളുടെ ലുക്കും പൊളിച്ചു

Published : 29th June 2017 | Posted By: ev sports


മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബായ ബാഴ്‌സലോണ തങ്ങളുടെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. നീല നിറത്തിലുള്ള പുതിയ ജഴ്‌സി ബാഴ്‌സോണന്‍ താരങ്ങളായ ലയണല്‍ മെസ്സി, ജെറാഡ് പിക്വെ, ഇനിയസ്റ്റ, ലൂയിസ് സുവാരസ് എന്നിവര്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം ബാഴ്‌സലോണയുടെ ഓദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ക്ലബിന്റെ ചരിത്രവും സംസ്‌കാരവും അടങ്ങുന്നതാണ് വിവിഡ് ബ്ലൂ കളറില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ജഴ്‌സിയെന്ന് ബാഴ്‌സലോണയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ബാഴ്‌സലോണയുടെ പുതിയ സ്‌പോണ്‍സര്‍മാരായ ജപ്പാനിസ് കമ്പിനിയായ റാക്യൂതെന്നിന്റെ പേരും ജഴ്‌സിയില്‍ ഉള്‍പ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss