|    Dec 14 Thu, 2017 6:47 pm
FLASH NEWS
Home   >  Sports  >  Football  >  

ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ട്

Published : 2nd December 2017 | Posted By: vishnu vis

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്.  ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍നടന്ന മല്‍സരത്തില്‍ എട്ടാം സ്ഥാനക്കാരായ സെല്‍റ്റ വിഗോ 2-2 എന്ന നിലയിലാണ് ബാഴ്‌സലോണയെ തളച്ചിട്ടത്. തുടക്കം മുതലേ പന്തടക്കത്തില്‍ വ്യക്തമായ ആധിപത്യത്തോടെ ബാഴ്‌സലോണ പന്ത് തട്ടിയെങ്കിലും ആദ്യം അക്കൗണ്ട് തുറന്നത് സെല്‍റ്റ വിഗോയാണ്. 20ാം മിനിറ്റില്‍  ലാഗോ അസ്പാസാണ് സെല്‍റ്റ വിഗോയ്ക്ക് ലീഡ് സമ്മാനിച്ചത്. ഗോമസ് ഗോന്‍സാല്‍വസ് തൊടുത്ത ഷോട്ട് ബാഴ്‌സലോണന്‍ ഗോള്‍കീപ്പര്‍ തടുത്തെങ്കിലും റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ അസ്പാസ് അതിവേഗം വലയിലാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച ബാഴ്‌സലോണയ്ക്ക് വേണ്ടി രണ്ട് മിനിറ്റിനുള്ളില്‍ ലയണല്‍ മെസ്സി ഗോള്‍ മടക്കി. പൗലീഞ്ഞോയുടെ അസിസ്റ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 1-1 സമനിലയോടെയാണ് ഇരു ടീമും പിരിഞ്ഞത്.രണ്ടാം പകുതിയുടെ 62ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ബാഴ്‌സലോണയ്ക്ക് ലീഡ് സമ്മാനിച്ചു. ജോര്‍ദി ആല്‍ബയുടെ അസിസ്റ്റിലായിരുന്നു സുവാരസിന്റെ ഗോള്‍ നേട്ടം. ബാഴ്‌സ 2-1 ന് മുന്നില്‍. ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച സെല്‍റ്റ വിഗോ താരങ്ങളുടെ ശ്രമം 70ാം മിനിറ്റില്‍ ഫലം കണ്ടു. അസ്പാസിന്റെ അസിസ്റ്റില്‍ ഗോമസാണ് വലതുളച്ചത്. മല്‍സരം 2-2 എന്ന നിലയില്‍. പിന്നീടുള്ള സമയത്ത് ഇരു കൂട്ടര്‍ക്കും വലകുലുക്കാന്‍ കഴിയാതെ വന്നതോടെ 2-2 സമനിലയോടെ മല്‍സരം അവസാനിപ്പിക്കേണ്ടി വന്നു. 36 പോയിന്റുകളുള്ള ബാഴ്‌സലോണ തന്നെയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക