|    Jan 24 Tue, 2017 10:50 pm
FLASH NEWS

ബാഴ്‌സലോണയ്ക്കും റയലിനും സമനിലക്കുരുക്ക്

Published : 23rd September 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയ്ക്കും മുന്‍ വിജയികളായ റയല്‍ മാഡ്രിഡിനും സമനിലക്കുരുക്ക്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബാഴ്‌സയെ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും റയലിനെ വിയ്യാറയലും 1-1നു പിടിച്ചുനിര്‍ത്തുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ റയ ല്‍ സോസിഡാഡ് 4-1ന് ലാസ് പാല്‍മസിനെയും അത്‌ലറ്റിക് ബില്‍ബാവോ 2-1ന് ഗ്രനാഡയെയും സെല്‍റ്റാവിഗോ ഇതേ സ്‌കോറിന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും തോല്‍പ്പിച്ചു.
അത്‌ലറ്റികോയ്‌ക്കെതിരായ സമനിലയോടൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കു പരിക്കേറ്റത് ബാഴ്‌സയ്ക്ക് മറ്റൊരു ആഘാതമായി. മൂന്നാഴ്ചയെങ്കിലും മെസ്സിക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപോര്‍ട്ട്. 41ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും എയ്ഞ്ചല്‍ കൊറിയയിലൂടെ (61) അത്‌ലറ്റികോ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
വിയ്യാറയലിനെതിരേ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമാണ് റയല്‍ തിരിച്ചടിച്ചത്. ബ്രൂണോ സോറിയാനോ 45ം മിനിറ്റില്‍ വിയ്യാറയലിനായി അക്കൗണ്ട് തുറന്നിരുന്നു. മൂന്നു മിനിറ്റിനകം സെര്‍ജി യോ റാമോസ് റയലിനെ ഒപ്പമെത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക