|    Dec 10 Mon, 2018 9:34 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഴ്‌സലോണയില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചത് മെസ്സി കാരണമെന്ന് ഗ്രീസ്മന്‍

Published : 20th November 2018 | Posted By: kasim kzm

മാഡ്രിഡ്: ബാഴ്‌സലോണയില്‍ നിന്നുള്ള ഓഫര്‍ നിരസിക്കാനുള്ള പ്രധാന കാരണം ലയണല്‍ മെസ്സിയെന്ന് അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് ഫോര്‍വേര്‍ഡ് അന്റോയ്ന്‍ ഗ്രീസ്മന്‍. മെസി കളിക്കുന്ന ഒരിടത്ത് അദ്ദേഹത്തേക്കാള്‍ വലിയ താരമാവാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും താരം പറഞ്ഞു.
ബാഴ്‌സലോണയിലേക്ക് പോവാതിരിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. എന്നാല്‍ മറ്റു കാരണങ്ങളുമുണ്ടായിരുന്നു. എനിക്ക് ബാഴ്‌സലോണയിലേക്ക് പോകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അവര്‍ നിരന്തരം എനിക്ക് വേണ്ടി ശ്രമിച്ചിക്കൊണ്ടിരുന്നു. പക്ഷെ അത്‌ലറ്റിക്കോ മാഡ്രിഡ് ആ സമയം തന്നെ തന്റെ വീട് മാഡ്രിഡ് തന്നെയാണ് മനസ്സിലാക്കി തന്നു. തന്റെ ടീമംഗങ്ങളും താന്‍ ക്ലബ് വിടരുതെന്ന് നിരന്തരം പറഞ്ഞു. അവര്‍ തന്റെ വേതനം വര്‍ധിപ്പിച്ചു. അവര്‍ താന്‍ ഇവിടെ നില്‍ക്കാനുള്ള എല്ലാം ചെയ്തുതന്നു. ഇതെല്ലാം എന്നെ ക്ലബ്ബില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഗ്രീസ്മന്‍.
അത്‌ലറ്റിക്കോയില്‍ ഞാന്‍ പ്രധാനതാരമാണ്. അവരുടെ ഭാവി പ്ലാനില്‍ എനിക്ക് എന്റേതായ പങ്കുവഹിക്കാനുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബ് വിട്ടിരുന്നുവെങ്കില്‍ ക്ലബ്ബിന് അത് വലിയ തലവേദനയാവുകയും ചെയ്യുമായിരുന്നു. ഇതോടെ ബാഴ്‌സലോണയിലേക്കുള്ള പോക്ക് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss