|    Aug 18 Sat, 2018 5:57 pm
FLASH NEWS
Home   >  Sports  >  Football  >  

ബാഴ്‌സയ്ക്ക് മിലാന്‍ ഷോക്ക്

Published : 5th August 2018 | Posted By: jaleel mv

 

കാലിഫോര്‍ണിയ :അന്താരാഷ്ട്ര ചാംപ്യന്‍സ് കപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബാഴ്‌സലോണയെ പരാജയപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് മിലാന്റെ ജയം. അധിക സമയത്ത് അന്‍ദ്രേ സില്‍വ നേടിയ ഗോളിനാണ് മിലാന്‍ വിജയമെടുത്തത്. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഇവാന്‍ റാക്കിറ്റിച്ച് തുടങ്ങിയ പ്രമുഖരില്ലാതെയിറങ്ങിയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. വമ്പന്‍മാരുടെ പോരാട്ടമായിരുന്നെങ്കിലും പലപ്പോഴും വിരസമായ കളിയാണ് മിലാനും ബാഴ്‌സയും കാഴ്ചവെച്ചത്. മല്‍സരത്തില്‍ അധിക സമയവും പന്ത് ബാഴ്‌സയുടെ കാലുകളിലായിരുന്നെങ്കിലും കൃത്യമായ അക്രമണം മെനയുന്നതിലും ഗോളുകള്‍ കണ്ടെത്തുന്നതിലും ബാഴ്‌സ പരാജയപ്പെട്ടു. പലപ്പോഴും ബാഴ്‌സ കാണിക്കുന്ന പന്തടക്കം മിലാന്റെ ക്ഷമ പരീക്ഷിച്ചു. കാലില്‍ പന്തു തടയാതെ വന്നപ്പോള്‍ മിലാന്‍ മല്‍സരത്തെ ഫൗളുകളിലൂടെ കൈപ്പിടിയിലൊതുക്കാനാണ് ശ്രമിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബിന്റെ പരുക്കന്‍ മല്‍സരത്തില്‍ 22 ഫൗളുകളാണ് മിലാന്റെ ഭാഗത്തു നിന്നുണ്ടായത്. ഗോളുകള്‍ പിറക്കാത്ത ആദ്യപകുതിയില്‍ ഇരു ടീമും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നില്ല. രണ്ടാം പകുതിക്കു വിസില്‍ മുഴങ്ങി ഒരു മിനിറ്റിനുശേഷം തന്നെ ബാഴ്‌സ ജാസ്പര്‍ സില്ലേസനെ പിന്‍വലിച്ച് മാര്‍ക്ക് സ്റ്റീഗനേയും പാകോ അലസേസറെ പിന്‍വലിച്ച് റിച്ചാര്‍ഡ് പ്യുഗിനേയും ഇറക്കി. ഇരട്ടമാറ്റത്തിന്റെ വേഗത പക്ഷേ കളിക്കളത്തില്‍ കാണാന്‍ സാധിച്ചില്ല. എന്നാല്‍ മല്‍സരത്തിന്റെ 31ാം മിനിറ്റില്‍ 5 മാറ്റങ്ങളാണ് യുവന്റസ് ഒരേ സമയം വരുത്തിയത്. ലോക്കാറ്റെല്ലിയെ പിന്‍വലിച്ച് ജോസെ മോറിയും മുന്നേറ്റതാരം പാട്രിക്കിനെ പിന്‍വലിച്ച് ആന്ദ്രേ സില്‍വയും പ്രതിരോധ താരം റിക്കാര്‍ഡോ റോഡ്രിഗസിനു പകരം ലൂക്ക അന്റോണെല്ലിയും ഫാബിയോക്കു പകരം അലന്‍ ഹാലിലോവിച്ചും മിലാനുവേണ്ടി മൈതാനത്തിറങ്ങി. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും ഒരേ സമയം വന്ന മാറ്റം ടീമിന്റെ നീക്കങ്ങളില്‍ വേഗത കൊണ്ടുവന്നെങ്കിലും ഗോളുകള്‍ മാത്രം അകന്നു നിന്നു.മുഴുവന്‍ സമയം പിന്നിട്ടപ്പോഴും ഗോള്‍ രഹിതമായി നിന്ന മല്‍സരം സമനിയില്‍ കലാശിക്കുമെന്ന് തോന്നിച്ചപ്പോഴാണ് അധികസമയത്തിന്റെ മൂന്നാം മിനിറ്റില്‍ ആന്‍ദ്രേ സില്‍വ ഗോള്‍ നേടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss