|    Dec 14 Thu, 2017 10:01 am
FLASH NEWS
Home   >  Sports  >  Football  >  

ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്

Published : 5th December 2017 | Posted By: vishnu vis

ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയുമായി പുതുക്കിയ കരാറിലെ വിവരങ്ങള്‍ പുറത്ത്. 100 മില്യണ്‍ യൂറോ ബോണസുമായിട്ടാണ് മെസ്സിയുടെ പുതിയ കരാര്‍.നവംബറില്‍ പുതുക്കിയ കരാറില്‍ 2021വരെ ബാഴ്‌സലോണയില്‍ തുടരാനാണ്  അര്‍ജന്റീന സ്‌ട്രൈക്കര്‍ തീരുമാനിച്ചത്. ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാനുള്ള ഉപാധിയും കരാറിലുണ്ട്. സ്‌പെയിനില്‍ നികുതിയുടെ പേരില്‍ മെസ്സിക്ക് നഷ്ടപ്പെട്ട തുകകൂടി ഉള്‍പ്പെടുത്തിയാണ് ബാഴ്‌സലോണയുമായി മെസ്സി കരാര്‍ പുതുക്കിയിരിക്കുന്നത്.ഇതിനു പുറമെ 70മില്യണ്‍ യൂറോ ഓരോ വര്‍ഷവും മെസ്സിക്ക് ലഭിക്കും. ഏകദേശം 450മില്യണ്‍ യൂറോയുടെ കരാര്‍ ആണ് മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ളത്. ഈ കരാര്‍ പ്രകാരം മണിക്കൂറില്‍ 3995 യൂറോ മെസ്സിക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക