|    Jan 19 Thu, 2017 4:15 pm
FLASH NEWS

ബാഴ്‌സയും സിറ്റിയും ഒരേ ഗ്രൂപ്പില്‍

Published : 27th August 2016 | Posted By: SMR

മൊണാക്കോ: യുവേഫ ചാംപ്യന്‍സ് ലീഗ് 2016-17 സീസണിന്റെ ഗ്രൂപ്പ്ഘട്ട ലൈനപ്പും ഫിക്‌സ്ചറും പ്രഖ്യാപിച്ചു. മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചു. ഗ്രൂപ്പ് സിയിലാണ് ഇരു ടീമും ഇടം കണ്ടെത്തിയത്.
ബൊറൂസ്യ മൊകന്‍ഗ്ലാഡ്ബാച്ചും കെല്‍റ്റിക്കുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എഫിലാണ്. ബൊറൂസ്യ ഡോട്മുണ്ട്, സ്‌പോര്‍ട്ടിങ് ക്ലബ്ബ് പോര്‍ച്ചുഗല്‍, വാര്‍സോ എന്നിവരാണ് ഗ്രൂപ്പ് എഫിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് എയില്‍ ഗ്ലാമര്‍ ക്ലബ്ബുകളായ പാരിസ് സെന്റ് ജര്‍മെയ്‌നും (പിഎസ്ജി) ആഴ്‌സനലും ഇടം നേടി. ഇരുവര്‍ക്കും പുറമേ ബാസെലും ലുഡോഗൊററ്റ്‌സുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ബെന്‍ഫിക്ക, നാപ്പോളി, ഡയ്‌നാമോ കീവ്, ബെസിറ്റസും ഗ്രൂപ്പ് ഡിയില്‍ മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും അത്‌ലറ്റികോ മാഡ്രിഡും പിഎസ് വി ഐന്തോവനും റോസ്‌റ്റോവും ഇടം നേടിയപ്പോള്‍ സിഎസ്‌കെഎ മോസ്‌കോ, ബയേര്‍ ലെവര്‍ക്യൂസന്‍, ടോട്ടനം ഹോട്‌സ്പര്‍, മൊണാക്കോ എന്നിവരുള്‍പ്പെടുന്നതാണ് ഗ്രൂപ്പ് ഇ.
കന്നി ചാംപ്യന്‍സ് ലീഗ് കളിക്കാനൊരുങ്ങുന്ന നിലവിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയിലാണ് ഇടം കണ്ടെത്തിയത്. ലെസ്റ്ററിനു പുറമേ പോര്‍ട്ടോ, ക്ലബ്ബ് ബ്രുഗെ, കോപന്‍ഹേഗന്‍ എന്നിവരും ഗ്രൂപ്പ് ജിയില്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് എച്ചില്‍ യുവന്റസ്, സെവിയ്യ, ലിയോണ്‍, ഡയ്‌നാമോ സഗ്രേബ് എന്നിവരാണ് പോരടിക്കുക. അടുത്തമാസം 13, 14 തിയ്യതികളിലാണ് ഗ്രൂപ്പ്ഘട്ട മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക