|    May 27 Sat, 2017 3:37 pm
FLASH NEWS

ബാള്‍ട്ടിമോര്‍ പോലിസ് ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നു

Published : 11th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസിലെ ബാള്‍ട്ടിമോര്‍ പോലിസ് കറുത്തവര്‍ഗക്കാരായ നഗരവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.
കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കറുത്തവര്‍ഗക്കാരനായ യുവാവ് ഫ്രെഡി ഗ്രേ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിന്റെ റിപോര്‍ട്ടാണ് ഇന്നലെ പുറത്തുവിട്ടത്. കുറ്റകൃത്യങ്ങള്‍ കൂടുതലായ പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിന്റെ പേരിലായിരുന്നു ഗ്രേയെ പോലിസ് കസ്റ്റഡിയിലെടുത്തത്.
ഗ്രേയുടെ മരണത്തെത്തുടര്‍ന്ന് ആറു ലക്ഷത്തിലധികം കറുത്ത വര്‍ഗക്കാര്‍ കഴിയുന്ന ബാള്‍ട്ടിമോറില്‍ പോലിസിന്റെ വര്‍ണവെറിക്കെതിരേ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കറുത്ത വര്‍ഗക്കാരായ നഗരവാസികളെ ലക്ഷ്യമിട്ട് പോലിസ് നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നതായി 163 പേജുള്ള റിപോര്‍ട്ടില്‍ പറയുന്നു.
ഭരണഘടനാ തത്ത്വങ്ങള്‍ക്കു വിരുദ്ധമായുള്ള അറസറ്റുകളും ഇടപെടലുകളുമാണ് ബാള്‍ട്ടിമോര്‍ പോലിസ് തുടര്‍ന്നുവരുന്നത്. പ്രതിഷേധത്തിനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ പോലിസ് ബലംപ്രയോഗിച്ച് തടസ്സപ്പെടുത്തകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day