ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: എംഎല്‍എ
Published : 25th August 2016 | Posted By: SMR
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളെയും ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ആരക്കുഴ പഞ്ചായത്തിലെ ബാല സൗഹൃദ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബാല സൗഹൃദ പഞ്ചായത്തുകളുടെ പ്രവര്‍ത്തനംകൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ബാല സൗഹൃദമായി തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആരക്കുഴ, പോത്താനിക്കാട്, ആവോലി പഞ്ചായത്തുകളും ഉള്‍പെടും. മറ്റു പഞ്ചായത്തുകളിലും ബാല സൗഹൃദ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
ആരക്കുഴ സെന്റ്. ജോസഫ് എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ രാജഗിരി ഔട്ട് റീച്ചിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ബാലസഭാ അംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ സിബി കുര്യാക്കോ, മിനി രാജു, മേഴ്സി ജോസ്, സെലിന് ചെറിയാന്, സാന്ദ്ര കെന്നഡി, അനീഷ് കരുണാകരന്, അസിസ്റ്റന്റ് സെക്രട്ടറി വി കെ സുബാഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ചിന്നമ്മ ജോയ്, യുനിസെഫ് പ്രോഗ്രാം ഓഫിസര്‍ ഷിന്റോ വര്‍ഗീസ് സംസാരിച്ചു.
ബാലപഞ്ചായത്ത് ഭാരവാഹികളായി അരുണ്‍ സൈബി, ഉത്തര സുമോദ്, ഫെബിന് താടിക്കാട്ട്, അഫ്സല് റഷീദ്, അനില ജോസ്, ആര്യനന്ദ സിജു എന്നിവര്‍ ചുമതലയേറ്റു. കുട്ടികളുടെ സംരക്ഷണ സമിതി ഔദ്യോഗികമായി എംഎല്‍എ പ്രഖ്യാപിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.