|    Mar 23 Thu, 2017 11:34 am
FLASH NEWS

ബാല പീഡനം: പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Published : 4th July 2016 | Posted By: SMR

തലശ്ശേരി: ബാലപീഡനത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയോടിയ ബാലികയെ ഓട്ടോ െ്രെഡവര്‍ രക്ഷപ്പെടുത്തി പോലിസില്‍ ഏല്‍പിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. പാനൂര്‍ കൈവേലിക്കലിലെ വീട്ടില്‍ നിന്നോടി രക്ഷപ്പെട്ട തമിഴ്‌നാട് ആര്‍ക്കോണം മുസ്‌ലിം നഗറിലെ 15കാരിയെയാണ് അതു വഴി വന്ന ഓട്ടോ െ്രെഡവര്‍ രക്ഷപ്പെടുത്തി പാനൂര്‍ പോലിസിലേല്‍പിച്ചത്. പീഡനവും മര്‍ദ്ദനവും സഹിക്കവയ്യാതെയാണ് രക്ഷപ്പെട്ടതെന്ന് പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു.
കുട്ടിയെ തലശ്ശേരി ഗവ. ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം എരഞ്ഞോളി പാലത്തിനടുത്തുള്ള സര്‍ക്കാര്‍ നിയന്തണത്തിലുള്ള മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. പാനൂര്‍ മേഖലയില്‍ നിന്ന് ബാലവേലയുമായി ബന്ധപ്പെട്ട് പത്തോളം കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ജനകീയ സംരക്ഷണ സമിതിയും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. നേരത്തേ ബാലവേലയുമായി ബന്ധപ്പെട്ട് ചൊക്ലിയില്‍ നിന്ന് ഇടനിലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേരെ ചൊക്ലി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

(Visited 81 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക