|    Jul 23 Sun, 2017 8:20 am
FLASH NEWS
Home   >  Editpage  >  Second edit  >  

ബാല്യകാല വ്യഥകള്‍

Published : 6th October 2016 | Posted By: SMR

വികാരങ്ങള്‍ക്കും ദുഃഖാനുഭവങ്ങള്‍ക്കും പ്രായഭേദമില്ല. എന്നാല്‍ എങ്ങനെയാണ് ഒരു കുട്ടി വികാരങ്ങളെയും അനുഭവങ്ങളെയും നേരിടാന്‍ പഠിക്കുന്നതെന്നത് വ്യക്തിയുടെ സ്വഭാവരൂപീകരണ പ്രക്രിയയില്‍ പ്രധാനമാണുതാനും.
മനശ്ശാസ്ത്രജ്ഞയായ സൂസന്‍ ഡേവിഡ് കുട്ടികളുടെ വികാരപ്രപഞ്ചത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. കുട്ടികളുടെ വ്യഥകളിലും മറ്റു വികാരങ്ങളിലും മുതിര്‍ന്നവര്‍ ഇടപെടുന്നത് പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലേക്കാണ് നയിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്.
ഉദാഹരണത്തിന്, പ്രിയപ്പെട്ട പട്ടിക്കുഞ്ഞ് ചത്തുപോയാല്‍ കുട്ടി കടുത്ത ദുഃഖത്തിലാഴ്ന്നുപോകും. മാതാപിതാക്കള്‍ കുട്ടിയുടെ സങ്കടം മാറ്റാനായി പുതിയ കളിപ്പാട്ടം വാങ്ങിക്കൊടുക്കുകയോ പാര്‍ക്കില്‍ കൊണ്ടുപോവുകയോ ഒക്കെ ചെയ്യും. പക്ഷേ, അങ്ങനെ എളുപ്പത്തില്‍ വികാരങ്ങള്‍ വിരേചനം ചെയ്യപ്പെടുന്നത് നല്ലതല്ല എന്നാണ് സൂസന്‍ ഡേവിഡ് പറയുന്നത്. വികാരങ്ങള്‍ അനുഭവിക്കുകയും അതിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന പ്രക്രിയ കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ പ്രധാനമാണ്. അത് കൃത്രിമമായി ഒഴിവാക്കുന്നത് ഭാവിയില്‍ ദോഷഫലങ്ങളുണ്ടാക്കും.
വികാരങ്ങളെ നേരിടുന്നതില്‍ നാലു ഘട്ടങ്ങളുണ്ട്: അത് അനുഭവിക്കുക, വികാരങ്ങള്‍ പ്രകടിപ്പിക്കുക, വികാരങ്ങളുടെ പ്രകൃതം മനസ്സിലാക്കുക, അവ ക്രമേണ സ്വയം വിട്ടൊഴിഞ്ഞുപോകുന്നത് കണ്ടറിയുക. ഈ പ്രക്രിയകള്‍ നാലും മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. അവയെ ഒഴിവാക്കുകയോ മറച്ചുവയ്ക്കുകയോ മറികടക്കുകയോ ചെയ്യാന്‍ ശ്രമിക്കുന്നത് നല്ലതല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക