|    Sep 21 Fri, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാലികാ പീഡനം: ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Published : 13th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള കടുത്ത നടപടികള്‍ ഉറപ്പുവരുത്തുന്ന ക്രിമിനല്‍ നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. ഇതോടെ ഏപ്രില്‍ 21ന് പുറപ്പെടുവിച്ച ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇല്ലാതായി. കഠ്‌വയില്‍ ബാലികയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്.
സ്ത്രീയെ ബലാല്‍സംഗത്തിന് ഇരയാക്കുന്നവര്‍ക്കുള്ള ചുരുങ്ങിയ ശിക്ഷ ഏഴു വര്‍ഷം കഠിനതടവില്‍ നിന്നു 10 വര്‍ഷമാക്കി ഉയര്‍ത്തി. ശിക്ഷ ജീവപര്യന്തം വരെയാകാം. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള ചുരുങ്ങിയ ശിക്ഷ 10 വര്‍ഷത്തെ തടവില്‍ നിന്ന് 20 വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. തടവ് ജീവിതാവസാനം വരെയാകാം.
12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയ ശിക്ഷ 20 കൊല്ലത്തെ തടവായി നിജപ്പെടുത്തി. ഇത് വധശിക്ഷ വരെ എത്താം. 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് ജീവിതാവസാനം വരെ തടവോ വധശിക്ഷയോ ലഭിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss