|    Jun 21 Thu, 2018 12:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാലികയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗായകന് മുന്‍കൂര്‍ ജാമ്യം

Published : 8th January 2016 | Posted By: SMR

പനാജി: ബാലികയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പോപ്പ് ഗായകന്‍ റെമോ ഫെര്‍ണാണ്ടസിന് ഗോവ ബാലകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്നുമുതല്‍ 10 ദിവസം അന്വേഷണോദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്ന് ജഡ്ജി വന്ദന ടെണ്ടുല്‍ക്കര്‍ ഫെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 രൂപയുടെ ജാമ്യ ബോണ്ട് ഹാജരാക്കാനും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
റെമോ ഫെര്‍ണാണ്ടസിന്റെ മകന്‍ ജോഹന്‍ ഓടിച്ച കാര്‍ തട്ടി 17കാരിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായ ബാലികയെ ഫെര്‍ണാണ്ടസ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സാമൂഹിക പ്രവര്‍ത്തകന്‍ അയറസ് റോഡ്രി ഗ്രോസാണ് ഫെര്‍ണാണ്ടസിനെതിരേ കേസ് കൊടുത്തത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് റെമോ ഫെര്‍ണാണ്ടസിന്റെ നിലപാട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss