|    Dec 16 Sun, 2018 12:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

Published : 27th August 2018 | Posted By: kasim kzm

റായ്പൂര്‍: കാഴ്ച-കേള്‍വി പരിമിതികളുള്ള അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്കു വധശിക്ഷ. ചണ്ഡീഗഡിലെ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം) കോടതി പ്രതിയായ റാം സോന (24) എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. റാം സോനയുടെ അമ്മ കുന്തി സോന (42), സുഹൃത്ത് അമരീത് സിങ് (23) എന്നിവര്‍ക്കെതിരേ കുറ്റം മറച്ചുവച്ചതിനും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതിനും അഞ്ചുവര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ദൂര്‍ഗിലെ ഖുര്‍സിപാര്‍ ഗ്രാമത്തിലെ അന്തേവാസികളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും. 2015 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. കൊലപാതകത്തിനു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് 45 കിലോമീറ്റര്‍ അകലെ വിജനമായ സ്ഥലത്ത് മൂവരും ചേര്‍ന്ന് ഉപേക്ഷിച്ചു. റാം സോനയുടെ മാതാവ് കുറ്റം ഏറ്റുപറഞ്ഞിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss