|    May 26 Fri, 2017 6:41 pm
FLASH NEWS

ബാലികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; നാസിക്കില്‍ സംഘര്‍ഷം

Published : 10th October 2016 | Posted By: SMR

നാസിക്: അഞ്ചുവയസ്സുകാരിയെ കൗമാരക്കാരന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാസിക്കില്‍ സംഘര്‍ഷം. തലേഗാവ് ഗ്രാമത്തിലെ ത്രിംബകേശ്വറിനു സമീപമാണ് 16കാരന്‍ ബാലികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ജില്ലയില്‍ വന്‍ പ്രതിഷേധം അരങ്ങേറി.  ജനങ്ങള്‍ ശാന്തരാവണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭ്യര്‍ഥിച്ചു. കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
16കാരനെ പോലിസ് അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാല്‍സംഗ ശ്രമത്തിന്റെ വിവരം പരന്നതോടെ തലേഗാവ് സംഘര്‍ഷത്തിലായി. കൗമാരക്കാരനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷനിലെത്തി. ഗ്രാമീണര്‍ പലേടത്തും വഴി തടഞ്ഞു. ടയറുകള്‍ കത്തിച്ച് റോഡ് തടസ്സപ്പെടുത്തി. പ്രതിഷേധക്കാര്‍ സ്‌പെഷ്യല്‍ ഐജിയുടെ കാറടക്കം മൂന്നു പോലിസ് വാഹനങ്ങളും ട്രാക്ടറും കേടുവരുത്തി. കുട്ടിയെ വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസിന് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. ജില്ലയിലെ ഒജാര്‍ ടൗണില്‍ ജനങ്ങള്‍ ഇന്നലെ ബന്ദ് ആചരിച്ചു. നാസിക്കില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കേസില്‍ പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്വല്‍ നികമിനെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day