|    Nov 19 Sun, 2017 5:51 pm
FLASH NEWS

ബാലികയെ പീഡിപ്പിച്ച 70കാരന്‍ പിടിയില്‍

Published : 1st May 2016 | Posted By: SMR

ഓയൂര്‍:15 വയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 70കാരന്‍ പിടിയില്‍. ബന്ധുവും അയല്‍വാസിയുമായ ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബ്ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഉമ്മന്നൂര്‍ വേങ്ങൂര്‍ കല്ലോട്ട് ചരുവിളവീട്ടില്‍ രാമചന്ദ്രന്‍ എന്ന് വിളിക്കുന്ന ജോസഫ് (70)നെയാണ് പൂയപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: മദ്യലഹരിയിലായിരുന്ന വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മദ്യവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ഉറങ്ങിക്കിടന്ന കുട്ടിയെ ഉണര്‍ത്തി നിര്‍ബ്ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും തുടര്‍ന്ന് കുട്ടിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ സംഭവം കണ്ട് നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൂയപ്പള്ളി എസ്‌ഐ ഫറോസും സംഘവും അവശനിലയിലായ പെണ്‍കുട്ടിയെ വാര്‍ഡംഗത്തെയും അയല്‍വാസികളെയും കൂട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിഡനത്തിനിടെ സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ശരീരത്ത് അക്രമിയുടെ കടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. വൈദ്യപരിശോധനാഫലം വന്നെങ്കില്‍ മാത്രമേ കൂടുതല്‍ വിവരം അറിയാന്‍ കഴിയൂ.

കുട്ടിയുടെ മാതാപിതാക്കള്‍ പിണങ്ങി വെവ്വേറെ കഴിയുകയാണ്. കൂട്ടി മാതാവിനോടൊപ്പം താമസിച്ച് വരികയായിരുന്നു. പത്താം ക്ലാസ് പഠിത്തം നിര്‍ത്തിയ കുട്ടി മാതാവ് കൂലിവേലയ്ക്കായി പോയാല്‍ വീട്ടില്‍ തനിച്ചായിരിക്കും. ഈ വിവരമറിയാവുന്ന ജോസഫ് വീട്ടിലെത്തി കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ ജോസഫിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക