|    Jan 20 Fri, 2017 11:41 pm
FLASH NEWS

ബാലികയെ പീഡിപ്പിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

Published : 2nd December 2015 | Posted By: SMR

പൂക്കോട്ടുംപാടം: ബാലികയ്ക്ക് രണ്ടാനമ്മയില്‍ നിന്ന് പീഡനമേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പോലിസ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയാണ് വിവിധയിടങ്ങളില്‍ നിന്നായി തെളിവെടുപ്പ് നടത്തിയത്. വണ്ടൂര്‍ സിഐ സി കെ ബാബുവാണ് താല്‍കാലികമായി കേസ് അന്വേഷിക്കുന്നത്. പ്രതിയായ കവളമുക്കട്ട പുതുവപ്പറമ്പന്‍ മുജീബ് റഹ്മാന്റെ ഭാര്യ സെറീന (31)യെ ഞായറാഴ്ച പോലിസ് പിടികൂടിയിരുന്നു. സെറീനയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ സെറീന കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് സൂചന. ഇത് തുടര്‍നടപടികളെ ബാധിക്കുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. അന്വേഷണ സംഘം കവളമുക്കട്ടയിലെ സെറീനയുടെ വീട്ടിലെത്തി പരിശോധന നടത്തി. നാട്ടുകാരില്‍ നിന്നും തെളിവെടുപ്പ് നടത്തി. പൂക്കോട്ടുംപാടം പോലിസ് സ്‌റ്റേഷനില്‍ നിന്നും സെറീനയെ നിലമ്പൂര്‍ സി ഐ ഒാഫിസിലേക്ക് മാറ്റി.
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്നും കൂറ്റമ്പാറ ചെറായിയിലുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികള്‍ ചെയറായിയിലുള്ള വീട്ടിലെത്തിയാണ് കുട്ടിയെ കണ്ടത്. ക്രൂരമായ രീതിയിലാണ് കൂട്ടിക്ക് പീഡനമേറ്റിട്ടുള്ളതെന്നും, കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിനും, കൊലപാതക ശ്രമത്തിനും കേസെടുക്കുവാന്‍ ശുപാര്‍ശ ചെയ്യുമെന്നും വെല്‍ഫെയര്‍കമ്മിറ്റി അംഗം അഡ്വ നജ്മല്‍ ബാബു കൊരമ്പയില്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി മുജീബിന്റെ വീട്ടില്‍ താമസിക്കുന്ന കുട്ടിയുടെ തലയിലും മുഖത്തും അടിയേറ്റ പാടുകള്‍ കാണാനുണ്ട്. കൈ,കാലുകള്‍ പലതവണ പൊട്ടിയിട്ടുള്ളതായും വീട്ടുകാ ര്‍ പറഞ്ഞു. ചുങ്കത്തറ സിഎച്ച്‌സിയിലെ ഡോ. റഊഫ് സ്ഥല െത്തത്തി കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ചു. മലദ്വാരത്ത ിനക െത്ത മുറിവുകള്‍ ഉണങ്ങുന്നത് വരെ വൃത്തിയായും അണ ുബാധ ഏല്‍ക്കാതെയും ശ്രദ്ധക്കണമെന്നും അല്ലാത്ത പക്ഷം അപകട സാധ്യത ഏറെയാ െണും ഡോക്ടര്‍ പറഞ്ഞു. ചൈല്‍ഡ് വെല്‍ െഫയര്‍ അംഗങ്ങളായ എം മണികണ്ഠന്‍, ജില്ലാ ചൈ ല്‍ഡ് പ്രോട്ടക്ഷന്‍ കൗസില്‍ അംഗങ്ങളായ മച്ചിങ്ങള്‍ സമീര്‍, പുല്ലാട്ട് ഫസല്‍, മുഹമ്മദ് ഷാ, മുഹമ്മദ് ഫസല്‍, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പഞ്ചായത്ത് അംഗം കെ വല്‍സല, പൊന്നമ്മ ടീച്ചര്‍, സി സുജാത, ടി പി ഹംസ. ഇല്ലിക്കല്‍ ഹുസൈന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക