|    Jan 23 Mon, 2017 6:07 am
FLASH NEWS

ബാലികയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

Published : 11th August 2016 | Posted By: SMR

ആനക്കര: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 9 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 52കാരന്‍  അറസ്റ്റില്‍. കപ്പൂര്‍ പഞ്ചായത്തിലെ കുമരനല്ലൂര്‍ അമേറ്റിക്കര നടുവിലവളപ്പില്‍ ഹസന്‍ ആണ് പിടിയിലായത്. സ്വന്തം വീടിനോട്  ചേര്‍ന്ന് പലചരക്കുകട നടത്തുന്ന പ്രതി 2015 ആഗസ്ത് മുതല്‍ 2016 ആഗസ്ത് വരെയുള്ള കാലഘട്ടത്തില്‍ തന്റെ കടയിലേക്ക് സാധനം വാങ്ങിക്കാന്‍ വന്ന കുട്ടിയെ കടയുടെ ഉള്ളില്‍ വച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വീട്ടില്‍ പറയുകയും തുടര്‍ന്നു വീട്ടുകാര്‍ തൃത്താല പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ബലാല്‍സംഗം, ചൈല്‍ഡ് ആക്ട് 2016 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക