|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാലികമാരുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായ ഗര്‍ഭിണികളായ രണ്ട് ബാലികമാര്‍ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. ഗര്‍ഭച്ഛിദ്രം അത്യാവശ്യമാണെന്ന എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെയും ബംഗളൂരു മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും റിപോര്‍ട്ടിനെ തുടര്‍ന്നാണു കോടതി അനുമതി നല്‍കിയത്. അന്വേഷണത്തിനിടെ ഡിഎന്‍എ പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ സാംപിള്‍ സൂക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഡല്‍ഹി സ്വദേശിനി 13 കാരിയുടെയും ബംഗളൂരു സ്വദേശിനി 17കാരിയുടെയും ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി. ചെലവ് സംസ്ഥാനസര്‍ക്കാരുകള്‍ വഹിക്കണമെന്നും ഉത്തരവിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss