|    Apr 24 Mon, 2017 7:04 am
FLASH NEWS

ബാലാവകാശ ദിനം: മാതൃകാ വിദ്യാലയത്തില്‍ കുട്ടികളുമായി സംവദിച്ച് ജില്ലാകലക്ടര്‍

Published : 22nd November 2016 | Posted By: SMR

കാസര്‍കോട്: അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തില്‍  കുട്ടികളുമായി  സംവദിക്കാന്‍ ജില്ലാകലക്ടര്‍  കെ ജീവന്‍ബാബുവും  ഭാര്യ അഭി ജെ മിലനും  പരവനടുക്കം  മാതൃകാസഹവാസവിദ്യാലയത്തിലെത്തി.  അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തോടനുബന്ധിച്ച്  ജില്ലാശിശുസംരക്ഷണ യൂണിറ്റ്  ജില്ലാഭരണകൂടത്തിന്റെയും  പട്ടികവര്‍ഗ വികസന വകുപ്പിന്റെയും  സഹകരണത്തോടെയാണ് ജില്ലാകലക്ടറുമായി  കുട്ടികളുടെ  സംവാദം സംഘടിപ്പിച്ചത്.  ഒന്നരമണിക്കൂര്‍  നീണ്ടു നിന്ന സംവാദത്തില്‍  ജില്ലാകലക്ടറുടെ വ്യക്തി  ജീവിതം, സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി  കുട്ടികളുടെ നിരവധി  ചോദ്യങ്ങള്‍ക്ക് ജില്ലാകലക്ടര്‍ ഉത്തരം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം  ജില്ലാകളക്ടര്‍ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു കരുണാകരന്‍ അധ്യക്ഷത വഹിച്ചു.  സി ഡബ്ല്യു സി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ് , പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ്,  പ്രിന്‍സിപ്പാള്‍ വി വി ഷീജമോള്‍, ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ജയന്തി പി നായര്‍, ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാശിശു സംരക്ഷണ ഓഫീസര്‍ പി ബിജു അന്തര്‍ദേശീയ ബാലാവകാശ ദിന സന്ദേശം നല്‍കി.   സി എം വിനയചന്ദ്രന്‍  മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day