|    Apr 24 Mon, 2017 10:50 am
FLASH NEWS

ബാലസൗഹൃദ പ്രാദേശിക ഭരണം കോഡൂര്‍ പഞ്ചായത്ത് നയമായി അംഗീകരിച്ചു

Published : 19th November 2016 | Posted By: SMR

കോഡൂര്‍: സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ബാലസൗഹൃദ പ്രദേശികഭരണം’കോഡൂര്‍ പഞ്ചായത്ത് നയമായി അംഗീകരിച്ചു. കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ പറഞ്ഞിട്ടുള്ള അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്വം തുടങ്ങിയവ നേടിയെടുക്കുന്നതിന് കുട്ടികളെ പ്രപ്തരാക്കുന്നതിനാണ് ‘ബാലസൗഹൃദ പ്രദേശികഭരണം’നടപ്പാക്കുന്നത്. ജില്ലയില്‍ ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട പത്ത് ഗ്രാമപ്പഞ്ചായത്തുകളില്‍ ഒന്നാണ് കോഡൂര്‍. ‘ബാലസൗഹൃദ പ്രദേശികഭരണം’ നടത്തിപ്പിന് തുടക്കംകുറിച്ച് നയമായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് സി പി ഷാജി, വൈസ് പ്രസിഡന്റ് രമാദേവി, സ്ഥിരംസമിതി അധ്യക്ഷരായ എം ടി ബഷീര്‍, കെ എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, അംഗങ്ങളായ മുഹമ്മദ് മച്ചിങ്ങല്‍, കെ മുഹമ്മദലി, കെ ഷീന, സെക്രട്ടറി കെ പ്രേമാനന്ദന്‍, കില പ്രതിനിധി റഹ്മത്തുള്ള താപ്പി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ നഷീദ,  അഡ്വ. കെ വി യാസര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day