|    Feb 20 Mon, 2017 11:37 pm
FLASH NEWS

ബാലസൗഹൃദ തദ്ദേശഭരണ സഹായിയും മാര്‍ഗരേഖയും പ്രകാശനം ചെയ്തു

Published : 24th November 2016 | Posted By: SMR

മുളംകുന്നത്തുകാവ്: കേരളം ബാലസൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള ലക്ഷ്യത്തോടെ കിലയിലെ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ തയാറാക്കിയ  ബാലസൗഹൃദതദ്ദേശ ഭരണ സഹായിയും മാര്‍ഗരേഖയും പ്രകാശനം ചെയ്തു. കുട്ടികളുടെ വികസന മികവില്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയിലാണ്. എന്നാല്‍ ഈ നിലവാരം അന്താരാഷ്ട്രതലത്തിലെത്തിക്കുന്നതിനു  ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ  വിപുലമായ അടിത്തറയും പ്രാദേശികഭരണത്തിന്റെ അനന്യമായ സാധ്യതകളും തിരിച്ചറിഞ്ഞുകൊണ്ടാണ് ബാലസൗഹൃദ തദ്ദേശഭരണം എന്ന പ്രവര്‍ത്തനസഹായി തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ അവകാശവാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനബാലാവകാശസംരക്ഷണകമ്മീഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍  മുന്‍ ചീഫ് സെക്രട്ടറി  സി പി നായര്‍   പുസ്തകം പ്രകാശനം ചെയ്തു.  ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി അധ്യക്ഷത വഹിച്ചു, ഗ്ലോറിയ (ബാലാവകാശകമ്മീഷന്‍ മെംബര്‍) , ഡോ.അഖില രാധാകൃഷ്ണന്‍ (യുനിസെഫ് ചെന്നൈ) , ഡോ. പീറ്റര്‍ എം രാജ് (അസോസിയേറ്റ് പ്രഫസര്‍, കില) സംസാരിച്ചു.   കേരളത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളും ഒരു നഗരസഭയും നടത്തിയ ബാലസൗഹൃദ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ്  പ്രവര്‍ത്തനസഹായി രൂപകല്‍പന ചെയ്തിട്ടുള്ളത്. കുട്ടികളുടെ അവകാശങ്ങളിലെ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പാക്കാന്‍ ഏതെല്ലാം കാര്യങ്ങള്‍ ഒരുക്കണമെന്നാണ്  പുസ്തകം വിവരിക്കുന്നത്. ശാസ്ത്രീയമായ അറിവുകളും ദേശീയതലത്തിലുള്ള കര്‍മപദ്ധതികളും അതോടൊപ്പം അന്തര്‍ദേശീയരംഗത്ത് കുട്ടികളുടെ വികസന സൂചകങ്ങളും  പുസ്തകത്തിലുണ്ട്. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയില്‍നിന്നും പത്ത് ഗ്രാമപ്പഞ്ചായത്തുകളും ഓരോ നഗരസഭയും വീതം 154 തദ്ദേശസ്ഥാപനങ്ങളാണ് ബാലസൗഹൃദഭരണം നടപ്പാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്.  ഇവര്‍ക്കുവേണ്ട റിസോഴ്‌സ് പേഴ്‌സണ്‍മാരെ കില നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക