|    Mar 23 Thu, 2017 4:10 pm
FLASH NEWS

ബാലസാഹിത്യത്തിനു വേണ്ട പരിഗണന ലഭിക്കുന്നില്ല

Published : 15th August 2016 | Posted By: SMR

കോഴിക്കോട്: മലയാളത്തില്‍ വേണ്ടത്ര ബാലസാഹിത്യ കൃതികള്‍ ഉണ്ടാവുന്നില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. കുട്ടികളുടെ ഭാവന ഉണര്‍ത്തുന്ന തരത്തിലുള്ള എഴുത്തുകള്‍ കുറഞ്ഞു വരികയാണ്. 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സൃഷ്ടി ഹാരിപോര്‍ട്ടറാണെന്നത് ബാലസാഹിത്യങ്ങളുടെ പ്രസക്തിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുവസാഹിതീ സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം നേടിയ എന്‍ പി ഹാഫിസ് മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ പി വി അബ്ദുല്ലക്കോയ അധ്യക്ഷനായ ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍ പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിച്ചു.
മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ സജീവന്‍, ഇ വി ഉസ്മാന്‍ കോയ, എം പി ചേക്കുട്ടിക്കോയ, മമ്മദ് കോയ, ഇ വി അബ്ദുല്‍ അസീസ് സംസാരിച്ചു. സ്വീകരണത്തിന് എന്‍ പി ഹാഫിസ് മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പി പി അബ്ദുല്ല സ്വാഗതവും യുവസാഹിതീ സമാജം ജ.സെക്രട്ടറി സി എ സലിം നന്ദിയും പറഞ്ഞു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക