|    Feb 19 Mon, 2018 3:22 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ബാലസഭകളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കണം : മന്ത്രി കെ ടി ജലീല്‍

Published : 17th May 2017 | Posted By: fsq

 

തിരുവനന്തപുരം: കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാലസഭകളില്‍ അംഗങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ ടി ജലീല്‍. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന കുടുംബശ്രീ ബാല പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് ചെറുപ്പത്തിലേ അവബോധമുണ്ടാക്കാന്‍ ബാലസഭകള്‍ ഗുണം ചെയ്യും. ഒരേ മതത്തിലും സാമൂഹിക നിലവാരത്തിലും പെട്ടവരോട് മാത്രം ഇടപഴകുന്നത് ദേശീയോദ്ഗ്രഥനപ്രക്രിയക്ക് തടസ്സമാണ്. രാഷ്ട്രീയപ്രവര്‍ത്തനം നാടിനു വേണ്ടിയുള്ളതാണ്. അതില്‍നിന്ന് ഉള്‍വലിയുന്നത് സ്വാര്‍ഥതയാണെന്നും മന്ത്രി പറഞ്ഞു. ബാല പാര്‍ലമെന്റ് മുഖ്യമന്ത്രി ആവണി പവിത്രന്‍, പ്രതിപക്ഷ നേതാവ് നീതു തങ്കച്ചന്‍, സ്പീക്കര്‍ ഋഷികേശ്, ഗവര്‍ണര്‍ അഖില്‍കുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss