|    Aug 19 Sat, 2017 11:08 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ബാലശാസ്ത്ര കോണ്‍ഗ്രസ് ആദ്യഘട്ടം ഒക്ടോബറില്‍

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന് ഒക്‌ടോബറില്‍ തുടക്കമാവും. മൂന്ന് തലത്തിലായി നടക്കുന്ന ബാല ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ആദ്യഘട്ടമായ ജില്ലാതല മല്‍സരങ്ങളാണ് ഒക്‌ടോബറില്‍ ആരംഭിക്കുക. ഒക്‌ടോബര്‍ 24നും നവംബര്‍ നാലിനുമിടയില്‍ ജില്ലാതല മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘാടകസമിതി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ഡോ. കമലാക്ഷന്‍ കോക്കല്‍ അറിയിച്ചു. സംസ്ഥാനതല മല്‍സരങ്ങള്‍ നവംബര്‍ 16, 17 തിയ്യതികളില്‍ തൃശൂരിലെ കേരള വനഗവേഷണ കേന്ദ്രത്തില്‍വച്ചു നടക്കും. ഡിസംബര്‍ 27 മുതല്‍ 31 വരെയാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്. 2012 മുതല്‍ കേരള ശാസ്ത്ര -സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 2017 ഡിസംബര്‍ 31ന് 10 വയസ്സ് തികയുകയും 17 വയസ്സ് തികയാതിരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാം. 10 മുതല്‍ 14 വയസ്സുവരെയുള്ള ജൂനിയര്‍ വിഭാഗം, 14 മുതല്‍ 17 വയസ്സുവരെയുള്ള സീനിയര്‍ വിഭാഗം എന്നിങ്ങനെയാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും നൂതനരീതികളും സുസ്ഥിരവികസനത്തിന് എന്നതാണ് ഇക്കൊല്ലത്തെ മുഖ്യവിഷയം. ഈ വിഷയത്തിലാണ് പ്രൊജക്റ്റുകള്‍ ചെയ്യേണ്ടത്. അഞ്ച് പേരില്‍ കവിയാതെയുള്ള ഒരു ഗ്രൂപ്പിനു മാത്രമേ പ്രൊജക്റ്റ് അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. സ്‌കൂളിലെ ഏതെങ്കിലും ഒരു അധ്യാപകനോ അധ്യാപികക്കോ അതല്ലെങ്കില്‍ യോഗ്യതയുള്ള മറ്റാര്‍ക്കും കുട്ടികളുടെ ഗൈഡാകാം. സംസ്ഥാന തലത്തില്‍നിന്നും മല്‍സരത്തിലൂടെ തിരഞ്ഞെടുക്കുന്ന മികച്ച 16 പ്രൊജക്റ്റുകള്‍ക്ക് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാന തലത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തെത്തുന്ന പ്രൊജക്റ്റുകള്‍ക്ക് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനുള്ള അവസരവും ക്യാഷ് അവാര്‍ഡും ലഭിക്കും. സംസ്ഥാനതലത്തില്‍ പഠിക്കുന്ന വിജയികള്‍ക്ക് പത്താംക്ലാസിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും ഗ്രേസ് മാര്‍ക്കിനും അര്‍ഹതയുണ്ട്. സംസ്ഥാന തലത്തില്‍ വിജയിക്കുന്ന മൂന്ന് പ്രൊജക്റ്റുകളുടെ ടീച്ചര്‍ ഗൈഡുമാര്‍ക്കും അവാര്‍ഡ് നല്‍കാന്‍ സംഘാടകസമിതി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങള്‍ ംംം.ിരരെ.രീ.ശി  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക