|    May 30 Tue, 2017 9:15 am

ബാലവേല വിരുദ്ധ ദിനം

Published : 12th July 2016 | Posted By: SMR

ഇന്ന് ബാലവേല വിരുദ്ധ ദിനമാണ്. 2006 ഒക്ടോബര്‍ ഒമ്പതിനാണ് ഇന്ത്യയില്‍ ബാലവേല നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണഘടനാ ശില്‍പികള്‍ ബാലവേലയുടെ അപകടങ്ങള്‍ തിരിച്ചറിയുകയും ഭരണഘടനയുടെ 24ാം വകുപ്പില്‍ അത് നിരോധിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. 1948ലെ ഫാക്ടറീസ് ആക്ടനുസരിച്ചും 14 വയസ്സ് പൂര്‍ത്തിയാവാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഏട്ടിലങ്ങനെയാണെങ്കിലും പ്രയോഗത്തില്‍ വേറെയൊന്നാണ് അവസ്ഥ. ലക്ഷക്കണക്കിന് കുട്ടികള്‍ ഇന്ത്യയില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നു. കേരളത്തിലാണുപോലും ഇന്ത്യയിലെ ബാലവേലക്കാരില്‍ കൂടുതലും. ഹോട്ടലുകള്‍, ഫാക്ടറികള്‍, അച്ചടിശാലകള്‍, തയ്യല്‍ക്കടകള്‍ തുടങ്ങിയ പലേടങ്ങളിലും ചില്ലറക്കാശിന് പണിയെടുക്കുന്ന കുട്ടികളെ കാണാം. വീട്ടുജോലിയാണ് ബാലവേലയുടെ മറ്റൊരു മുഖം. ഭിക്ഷാടനത്തിനും ലൈംഗിക ചൂഷണത്തിനും മറ്റും കൊച്ചുകുട്ടികളെ ഉപയോഗപ്പെടുത്തുന്നതും വ്യാപകമാണ്.
ബാലവേല നിരോധിക്കുന്നതുമൂലം ചെറുപ്പം മുതല്‍ക്കേ പഠിക്കേണ്ട കരകൗശലപ്പണികള്‍, ചിത്രപ്പണികള്‍ തുടങ്ങിയ കുലത്തൊഴിലുകള്‍ കുട്ടികള്‍ പഠിക്കാതെപോവുന്നു എന്ന മറുവാദവുമുണ്ട്. എന്നാല്‍ കുട്ടികളെ പണിയെടുപ്പിച്ച് ചൂഷണം ചെയ്യുന്നതും അവരുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതും രണ്ടും രണ്ടല്ലേ?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day