|    Aug 18 Fri, 2017 12:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാലവേല: ഒഡീഷ പെണ്‍കുട്ടികള്‍ നാട്ടിലേക്ക്

Published : 30th August 2016 | Posted By: SMR

മട്ടാഞ്ചേരി: മല്‍സ്യസംസ്‌കരണ ശാലയിലെ ബാലവേലയുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഒഡീഷ പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 43 പെണ്‍കുട്ടികളില്‍ ഒഡീഷ സ്വദേശികളായ 13 പേരെ ഇന്ന് നാട്ടിലേക്ക് മടക്കിക്കൊണ്ടുപോവും. പ്രായപൂര്‍ത്തിയാവാത്തവരെന്ന് കണ്ടെത്തിയവരെയാണ് കൊണ്ട് പോവുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
ഒഡീഷ പോലിസിനൊപ്പമാണ് ഇവര്‍ നാട്ടിലേക്ക് തിരിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ലീഗല്‍ പ്രൊബേഷന്‍ ഓഫിസറും കുട്ടികളെ അനുഗമിക്കുന്നുണ്ട്. ഒഡീഷയില്‍ നിന്നുള്ള 23 പേരും ആന്ധ്രയില്‍നിന്നുള്ള ഇരുപത് പേരുമാണ് നിലവില്‍ ഇവിടെയുള്ളത്. പരിശോധനകള്‍  പൂര്‍ത്തിയാക്കിവരാണ് നാട്ടിലേക്ക് തിരിക്കുന്നത്. ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴിലുള്ള ഹോസ്റ്റലിലായിരിക്കും കുട്ടികളെ നാട്ടില്‍ താമസിപ്പിക്കുകയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക