|    Nov 19 Mon, 2018 5:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബാലറ്റ് പേപ്പര്‍ അപ്രായോഗികം: സിപിഎം

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തള്ളി സിപിഎം. ഡല്‍ഹിയില്‍ ഇന്നലെ ആരംഭിച്ച പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം അപ്രായോഗികമാണെന്നാണ് പിബി വിലയിരുത്തല്‍.
എന്നാല്‍, വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സംശയങ്ങളിലും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രിന്റ് ചെയ്തുവരുന്ന വിവിപാറ്റ് സംവിധാനം സുരക്ഷിതമാണെന്നാണു യോഗത്തിലെ വിലയിരുത്തല്‍. അതേസമയം, സിപിഎമ്മിന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത് എന്നതിനാലാണ് സിപിഎം വിരുദ്ധ നിലപാട് എടുത്തതെന്നാണു സൂചന. അതേസമയം, തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ നയം തയ്യാറാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss