|    Apr 28 Fri, 2017 7:30 pm
FLASH NEWS

ബാലമുരളീകൃഷ്ണയ്ക്ക് യാത്രാമൊഴി

Published : 24th November 2016 | Posted By: SMR

ചെന്നൈ: ചൊവ്വാഴ്ച ചെന്നൈയില്‍ അന്തരിച്ച കര്‍ണാടക സംഗീതജ്ഞന്‍ എം ബാലമുരളീകൃഷ്ണയ്ക്ക് സംഗീത ആരാധകരും നാട്ടുകാരും കണ്ണീരോടെ വിടനല്‍കി. ചെന്നൈ വസന്ത്‌നഗറിലെ വൈദ്യുത ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. അന്ത്യോപചാരമര്‍പ്പിക്കാന്‍ ജനജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രശസ്തരടക്കം നിരവധി പേര്‍ എത്തി.
ബാലമുരളീകൃഷ്ണയുടെ ദേഹവിയോഗത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍, മുഖ്യമന്ത്രി ജയലളിത, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് കരുണാനിധി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. ഗായകന്‍ യേശുദാസ്, നടന്‍മാരായ കമല്‍ഹാസന്‍, ശിവകുമാര്‍, സംഗീത സംവിധായകന്‍ ഇളയരാജ, സംവിധായകന്‍ വസന്ത്, സുധ, രഘുനാഥന്‍ തുടങ്ങിയവര്‍ ഇന്നലെ രാവിലെ തന്നെ അന്ത്യോപചാരമര്‍പ്പിക്കാന്‍ വസതിയിലെത്തിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day