|    Feb 20 Mon, 2017 3:24 am
FLASH NEWS

ബാലഭിക്ഷാടനത്തിലൂടെ പണം കൊയ്ത് ഇതര സംസ്ഥാന സംഘം

Published : 31st October 2016 | Posted By: SMR

 

കോട്ടക്കല്‍: ബാലഭിക്ഷാടനത്തിലൂടെ അന്യസംസ്ഥാനസംഘം പണം കൊയ്യുന്നു. ബാലവേലയും ബാലഭിക്ഷാടനവും തടയാന്‍ നിയമങ്ങള്‍ നിലനില്‍ക്കെയാണു സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും ഭിക്ഷാടന മാഫിയ വിലസുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും മറ്റു ആള്‍കൂട്ടമുള്ള പൊതുസ്ഥലങ്ങളിലുമാണ് ഇവരുടെ പ്രധാന വിഹാരം. ഭിക്ഷാടത്തിലൂടെ ലഭിക്കുന്ന തുക വൈകീട്ട് അവരവരുടെ ഏജന്റിനെ ഏല്‍പ്പിക്കണം. ഇതില്‍ചുരുങ്ങിയത് 350 രൂപയെങ്കിലും ഇവര്‍ നല്‍കണം. അല്ലാത്തപക്ഷം ഏജന്റുമാരുടെ പീഠനമേല്‍ക്കേണ്ട ഗതിയാണുള്ളത്. ഒറ്റപ്പാലം, ഒലവക്കോട്, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി, തിരൂര്‍, പരപ്പനങ്ങാടി, അങ്കമാലി, ചാലക്കുടി എന്നീ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് പ്രധാനമായും സംഘം കുട്ടികളെ ഭിക്ഷാടനത്തിനായി ഇറക്കുന്നത്. കര്‍ണാടക, പശ്ചിമബംഗാള്‍, ഒറീസ, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇതിന്റെ പിന്നില്‍. തിരക്കുള്ള തീവണ്ടികളില്‍ ഭിക്ഷാടനം നടത്തുന്ന ഈ കുട്ടികള്‍ ആരെങ്കിലും ഭക്ഷണപ്പൊതി നല്‍കിയാല്‍ അതു സ്വീകരിക്കില്ല. കാശിനായി കൈ നീട്ടുകയാണ് പതിവ്. ഇതിന്റെ കാര്യം തിരക്കിയപ്പോഴാണ് വൈകീട്ട് കാശ് തികയാതെ വരുമ്പോള്‍ ഏജന്റില്‍ നിന്നേല്‍ക്കേണ്ടിവരുന്ന പട്ടിണിക്കിടലടക്കമുള്ള പീഠനമുറകളെകുറിച്ചവര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ രാപകല്‍ ഭേതമന്യ ഇവര്‍ കാശ് തികയും വരെ ഭിക്ഷാടനം തുടരും. അതിരാവിലെയും ഏറെ വൈകീട്ടും കൊച്ചുകൊച്ചു കൂട്ടമായി ഇവര്‍ വരുന്നതും പോവുന്നതും കാണാനാവും. റെയില്‍വേ അധികൃതര്‍ ശ്രദ്ധിച്ചാല്‍ ഇത്തരക്കാരെ ഒരുപരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക