|    Nov 20 Tue, 2018 3:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാലന് പീഡനം: അമ്മയും ഡോക്ടറും അറസ്റ്റില്‍

Published : 4th November 2018 | Posted By: kasim kzm

കാക്കനാട്: 10 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന അമ്മയടക്കമുള്ള പ്രതികളെ മൈസൂരിലെ ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവ്, തൃക്കാക്കര പടമുഗള്‍ പാലച്ചുവട് സൂര്യാനഗറില്‍ ഡോക്ടര്‍ ആദര്‍ശ് (33) എന്നിവരെയാണ് തൃക്കാക്കര പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നു മുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് അവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ മൈസൂരിലുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തെന്നും പോലിസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം തൃക്കാക്കര പോലിസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ തുടര്‍നടപടികള്‍ക്ക് ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
ഡോക്ടര്‍ ആദര്‍ശിന്റെ വീട്ടില്‍വച്ചാണ് കുട്ടിയെ ദേഹോപദ്രവം ചെയ്തത്. കഴിഞ്ഞ 22ന് രാത്രിയില്‍ കുട്ടി ഈ വീട്ടില്‍ നിന്നും ഇറങ്ങി ഓടി അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പോലിസും സ്ഥലത്തെത്തി കുട്ടിയോട് സംഭവത്തെ കുറിച്ച് ചോദിച്ചറിയുകയും പ്രതികളായ കുട്ടിയുടെ അമ്മയുടെയും അമ്മയുടെ സുഹൃത്ത് ഡോക്ടറുടെയും പേരില്‍ കേസെടുക്കുകയും കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയുമായിരുന്നു.
അമ്മയ്ക്കും ഡോക്ടര്‍ക്കുമെതിരേ ജുവനൈല്‍ നിയമം, പോക്‌സോ, ഐപിസി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തൃക്കാക്കര എസ്‌ഐമാരായ എ എന്‍ ഷാജു, ഷബാബ്, എഎസ്‌ഐ റോയ് കെ പുന്നൂസ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss