|    Oct 21 Sun, 2018 6:53 am
FLASH NEWS

ബാലനീതി നിയമം പിന്‍വലിക്കണം: കേരള ബാഖവി മജ്‌ലിസ്

Published : 20th January 2017 | Posted By: fsq

 

കോഴിക്കോട്: അഗതികളും അശരണരുമായ ബാലിക ബാലന്‍മാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്ഥാപിതമായ സ്ഥാപനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന ബാലനീതി നിയമം പിന്‍വലിക്കണമെന്ന് കേരള ബാഖവി മജിലിസുല്‍ ഉലമ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. നിസാര കാരണങ്ങള്‍ പറഞ്ഞു യുഎപിഎ ചുമത്തി യുവാക്കളെ പീഡിപ്പിക്കുകയും ജയിലില്‍ അടക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. പ്രവാസികള്‍ക്കും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഉപകാരപ്പെടുന്ന രൂപത്തില്‍ കരിപ്പൂര്‍ വിമാനത്താവളം സൗകര്യപ്പെടുത്തണം. ഈ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും. ബാലനീതി നിയമം എന്ത്, സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുന്നു, പരിഹാരങ്ങളെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്ന സ്ഥാപന മേധാവികളുടെ യോഗം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ (റെയില്‍വേ സ്‌റ്റേഷന് സമീപം) നാളെ രാവിലെ 10ന് നടക്കും. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് :മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. യു കെ അബ്ദുല്‍ ലത്തീഫ് മൗലവി അധ്യക്ഷത വഹിക്കും. അഡ്വ.ഫിറോസ്, വി മുഹമ്മദ് മോന്‍ ഹാജി മുക്കം, മുസ്തഫ മുണ്ടുപാറ സംബന്ധിക്കും.യു കെ അബ്ദുല്‍ ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. എ കെ യൂസഫ് ബാഖവി, കെ മൊയ്ദീന്‍ കുട്ടി ബാഖവി, ഡോ. അലി അസ്ഹര്‍ ബാഖവി കാവന്നൂര്‍, പി ഇബ്രാഹിം ബാഖവി, സി റഫീഖ് ബാഖവി, പി കെ അബ്ദുല്ല ബാഖവി, അബൂതാഹിര്‍ ബാഖവി, മുഹമ്മദ് സവാദ് ബാഖവി, കെ എം അഹമ്മദ് ബാഖവി, കെ അബ്ദുല്ല ബാഖവി, പി ടി അബ്ദുസ്സമദ് ബാഖവി, കെ കെ അഹമ്മദ് കുട്ടി ബാഖവി, കെ അബ്ദുസ്സമദ് ബാഖവി പരപ്പന്‍പൊയില്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss