|    Oct 19 Fri, 2018 5:25 am
FLASH NEWS

ബാലതാരം ചേതന്‍ ജെ ലാലിന് സ്വന്തം സ്‌കൂളില്‍ഊഷ്മളമായ സ്വീകരണം

Published : 16th September 2017 | Posted By: fsq

 

വൈപ്പിന്‍: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ച് നാട്ടിലെത്തിയ ചേതന്‍ ജെ ലാല്‍ ആദ്യമെത്തിയത് താന്‍ പഠിച്ച വിദ്യാലയത്തില്‍. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളേയും കാണാനെത്തിയ ചേതനെ സഹപാഠികള്‍ തോളിലേറ്റിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്.ചലച്ചിത്രാഭിനയത്തിരക്കില്‍ നിന്ന് അപ്രതീക്ഷിതമായി വീട്ടിലെത്താന്‍ അവസരം ലഭിച്ചപ്പോഴാണ് സ്‌കൂളിലെത്തിയത്. തലശേരിയില്‍നിന്ന് പീരുമേട്ടില്‍ ലൊക്കേഷനിലേക്കാണ് ആദ്യം പോയത്. സ്‌കൂള്‍ അധികൃതര്‍ പെട്ടെന്നുതന്നെ ചേതന് സ്വീകരണമൊരുക്കുകയായിരുന്നു. ടിവിയിലും പത്രങ്ങളിലുമൊക്കെ കാണുന്ന അവാര്‍ഡ് ശില്‍—പവും പ്രശസ്തിപത്രവും ആദ്യമായി കണ്ട കൂട്ടുകാര്‍ക്കെല്ലാം— നിറഞ്ഞ സന്തോഷം. സ്വീകരണത്തിനു മറുപടി പറഞ്ഞ ചേതന്റെ ഓരോ വാക്കും കുട്ടികള്‍ കരഘോഷത്തോടെയാണ് ശ്രവിച്ചത്. ചേതനെ അവര്‍ ആര്‍പ്പുവിളികളോടെ എടുത്തുയര്‍ത്തി. ഗപ്പി എന്ന ചലച്ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയത്തിനാണ് ഈ കൊച്ചു മിടുക്കന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ചേതന്‍ ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു.ലാസ്റ്റ് ബ്ലു ഡ്രോപ്പ് എന്ന ഷോര്‍ട്ട്് ഫിലിമിലെ അഭിനയത്തിന് 2013ല്‍ ലോഹിതദാസ് ഫൗഷേന്റെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരമാണ് ചേതനെത്തേടി ആദ്യമെത്തിയത്.— ഇതേ ചിത്രത്തിന് പിന്നീട് ചേമ്പര്‍ ഓഫ്‌കൊമേഴ്‌സിന്റെ പുരസ്‌കാരവും ലഭിച്ചു. ദര്‍പ്പണം എന്ന ഷോര്‍ട് ഫിലിമിലെ അഭിനയത്തിന് പി ജെ ആന്റണി ഫൗണ്ടേഷന്റെ പുരസ്—കാരവും ദി ബിയോണ്ട് എ ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് ഷാര്‍ജ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡും ചേതനു ലഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss