|    Aug 17 Fri, 2018 9:33 am
Home   >  Todays Paper  >  Page 4  >  

ബാലകൃഷ്ണപ്പിള്ള സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറണം: കോടതി

Published : 11th August 2016 | Posted By: SMR

കൊട്ടാരക്കര: ആര്‍ ബാലകൃഷ്ണപ്പിള്ള വാളകം രാമ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറണമെന്ന് കോടതി വിധി. അഴിമതിക്കേസില്‍ പ്രതിയായ ബാലകൃഷ്ണപ്പിള്ളയ്ക്ക് സ്‌കൂള്‍ മാനേജരായിരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി വാളകം സ്‌കൂ ള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യയും പ്രധാനാധ്യാപികയുമായ ഗീത നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.
കൃഷ്ണകുമാറിനെ കഴിഞ്ഞ ജൂണ്‍ മാസം സ്‌കൂള്‍ അധികൃത ര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ ഡിഇഒ അന്വേഷണം നടത്തുകയും, സസ്‌പെന്‍ഷന്‍ റദ്ദാക്കി കൃഷ്ണകുമാര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss